സങ്കീർത്തനങ്ങൾ 34
34
ദാവീദ് അബീമേലെക്കിന്റെ മുമ്പിൽവച്ചു ബുദ്ധിഭ്രമം നടിക്കയും അവിടെനിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് അവൻ പോകുമ്പോൾ പാടിയ ഒരു സങ്കീർത്തനം.
1ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും;
അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.
2എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു;
എളിയവർ അതു കേട്ടു സന്തോഷിക്കും.
3എന്നോടു ചേർന്നു യഹോവയെ
മഹിമപ്പെടുത്തുവിൻ;
നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക.
4ഞാൻ യഹോവയോട് അപേക്ഷിച്ചു;
അവൻ എനിക്ക് ഉത്തരമരുളി
എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
5അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;
അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
6ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;
അവന്റെ സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
7യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും
പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
8യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ;
അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
9യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ;
അവന്റെ ഭക്തന്മാർക്ക് ഒന്നിനും മുട്ടില്ലല്ലോ.
10ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും;
യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവില്ല.
11മക്കളേ, വന്ന് എനിക്കു ചെവിതരുവിൻ;
യഹോവയോടുള്ള ഭക്തിയെ ഞാൻ ഉപദേശിച്ചുതരാം.
12ജീവനെ ആഗ്രഹിക്കയും നന്മ
കാണേണ്ടതിനു ദീർഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവൻ ആർ?
13ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊൾക;
14ദോഷം വിട്ടകന്നു ഗുണം ചെയ്ക;
സമാധാനം അന്വേഷിച്ചു പിന്തുടരുക.
15യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും
അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16ദുഷ്പ്രവൃത്തിക്കാരുടെ ഓർമയെ
ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു
യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
17നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു.
സകല കഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
18ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ;
മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു.
19നീതിമാന്റെ അനർഥങ്ങൾ അസംഖ്യമാകുന്നു;
അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
20അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു;
അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.
21അനർഥം ദുഷ്ടനെ കൊല്ലുന്നു;
നീതിമാനെ പകയ്ക്കുന്നവർ ശിക്ഷ അനുഭവിക്കും.
22യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു;
അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 34: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: