സങ്കീർത്തനങ്ങൾ 36
36
സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദുഷ്ടനു തന്റെ ഹൃദയത്തിൽ പാപാദേശമുണ്ട്;
അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
2തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായിത്തീരുകയില്ല
എന്നിങ്ങനെ അവൻ തന്നോടുതന്നെ മധുരവാക്കു പറയുന്നു.
3അവന്റെ വായിലെ വാക്കുകൾ അകൃത്യവും വഞ്ചനയും ആകുന്നു;
ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
4അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു;
കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു;
ദോഷത്തെ വെറുക്കുന്നതുമില്ല.
5യഹോവേ, നിന്റെ ദയ ആകാശത്തോളവും
നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
6നിന്റെ നീതി ദിവ്യപർവതങ്ങളെപ്പോലെയും
നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു;
യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
7ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്!
മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
8നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു;
നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
9നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ;
നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
10നിന്നെ അറിയുന്നവർക്കു നിന്റെ ദയയും
ഹൃദയപരമാർഥികൾക്കു നിന്റെ നീതിയും ദീർഘമാക്കേണമേ.
11ഡംഭികളുടെ കാൽ എന്റെ നേരേ വരരുതേ;
ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
12ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു:
അവർ മറിഞ്ഞു വീഴുന്നു;
എഴുന്നേല്പാൻ കഴിയുന്നതുമില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 36: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: