സങ്കീർത്തനങ്ങൾ 39
39
യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ
വഴികളെ സൂക്ഷിക്കുമെന്നും
ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.
2ഞാൻ ഉരിയാടാതെ ഊമനായിരുന്നു;
നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
3എന്റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു,
എന്റെ ധ്യാനത്തിങ്കൽ തീ കത്തി;
അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു.
4യഹോവേ, എന്റെ അവസാനത്തെയും
എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ;
ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.
5ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു;
എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു;
ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
6മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം;
അവർ വ്യർഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു;
ആർ അനുഭവിക്കും എന്നറിയുന്നില്ല.
7എന്നാൽ കർത്താവേ, ഞാൻ ഏതിനായി കാത്തിരിക്കുന്നു?
എന്റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു.
8എന്റെ സകല ലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ;
എന്നെ ഭോഷന്റെ നിന്ദയാക്കി വയ്ക്കരുതേ.
9ഞാൻ വായ്തുറക്കാതെ ഊമനായിരുന്നു;
നീയല്ലോ അങ്ങനെ വരുത്തിയത്.
10നിന്റെ ബാധ എങ്കൽനിന്നു നീക്കേണമേ;
നിന്റെ കൈയുടെ അടിയാൽ ഞാൻ ക്ഷയിച്ചിരിക്കുന്നു.
11അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ
നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു;
ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
12യഹോവേ, എന്റെ പ്രാർഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ.
എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ;
ഞാൻ എന്റെ സകല പിതാക്കന്മാരെയും പോലെ
നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
13ഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിനു മുമ്പേ
ഉന്മേഷം പ്രാപിക്കേണ്ടതിനു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 39: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: