സങ്കീർത്തനങ്ങൾ 67
67
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ;
അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
2നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജാതികളുടെ ഇടയിലും അറിയേണ്ടതിനു തന്നെ.
3ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും;
സകല ജാതികളും നിന്നെ സ്തുതിക്കും.
4ജാതികൾ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും;
നീ വംശങ്ങളെ നേരോടെ വിധിച്ചു
ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.
5ദൈവമേ ജാതികൾ നിന്നെ സ്തുതിക്കും;
സകല ജാതികളും നിന്നെ സ്തുതിക്കും.
6ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു;
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
7ദൈവം നമ്മെ അനുഗ്രഹിക്കും;
ഭൂമിയുടെ അറുതികളൊക്കെയും അവനെ ഭയപ്പെടും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 67: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: