സങ്കീർത്തനങ്ങൾ 75
75
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു;
ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു.
ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
2സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ
ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
4ഡംഭം കാട്ടരുതെന്നു ഡംഭികളോടും
കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
5നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്;
ശാഠ്യത്തോടെ സംസാരിക്കയുമരുത്.
6കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല,
തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
7ദൈവം ന്യായാധിപതിയാകുന്നു;
അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
8യഹോവയുടെ കൈയിൽ ഒരു പാനപാത്രം ഉണ്ട്;
വീഞ്ഞു നുരയ്ക്കുന്നു; അതു മദ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു;
അവൻ അതിൽനിന്നു പകരുന്നു;
ഭൂമിയിലെ സകല ദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചു കുടിക്കും.
9ഞാനോ എന്നേക്കും പ്രസ്താവിക്കും;
യാക്കോബിന്റെ ദൈവത്തിനു സ്തുതി പാടും.
10ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും;
നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 75: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: