സങ്കീർത്തനങ്ങൾ 77
77
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം.
1ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്,
എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും;
അവൻ എനിക്കു ചെവിതരും.
2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു.
രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു;
എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
3ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു;
ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.
4നീ എന്റെ കണ്ണിന് ഉറക്കം തടുത്തിരിക്കുന്നു;
സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
5ഞാൻ പൂർവദിവസങ്ങളെയും
പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
6രാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു;
എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
7കർത്താവ് എന്നേക്കും തള്ളിക്കളയുമോ?
അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
8അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ?
അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
9ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ?
അവൻ കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
10എന്നാൽ അത് എന്റെ കഷ്ടതയാകുന്നു;
അത്യുന്നതന്റെ വലംകൈ വരുത്തിയ സംവത്സരങ്ങൾ തന്നെ എന്നു ഞാൻ പറഞ്ഞു.
11ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണിക്കും;
നിന്റെ പണ്ടത്തെ അദ്ഭുതങ്ങളെ ഞാൻ ഓർക്കും.
12ഞാൻ നിന്റെ സകല പ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും;
നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.
13ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു;
നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളൂ!
14നീ അദ്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു;
നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
15തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു;
യാക്കോബിന്റെയും യോസേഫിന്റെയും മക്കളെത്തന്നെ. സേലാ.
16ദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു,
വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.
17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി;
നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.
18നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി;
മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
19നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;
നിന്റെ കാൽച്ചുവടുകളെ അറിയാതെയുമിരുന്നു.
20മോശെയുടെയും അഹരോന്റെയും കൈയാൽ
നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ നടത്തി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 77: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: