സങ്കീർത്തനങ്ങൾ 82
82
ആസാഫിന്റെ ഒരു സങ്കീർത്തനം.
1ദൈവം ദേവസഭയിൽ നില്ക്കുന്നു;
അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
2നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും
ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
3എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുപ്പിൻ;
പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ.
4എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ;
ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിപ്പിൻ.
5അവർക്ക് അറിവില്ല, ബോധവുമില്ല;
അവർ ഇരുട്ടിൽ നടക്കുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങളൊക്കെയും ഇളകിയിരിക്കുന്നു.
6നിങ്ങൾ ദേവന്മാർ ആകുന്നു എന്നും
നിങ്ങളൊക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
7എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;
പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും.
8ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ;
നീ സകല ജാതികളെയും അവകാശമാക്കിക്കൊള്ളുമല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 82: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: