സങ്കീർത്തനങ്ങൾ 87
87
കോരഹുപുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1യഹോവ വിശുദ്ധപർവതത്തിൽ സ്ഥാപിച്ച നഗരത്തെ,
2സീയോന്റെ പടിവാതിലുകളെത്തന്നെ,
യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
3ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു
മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ.
4ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ
രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും;
ഇവൻ അവിടെ ജനിച്ചു.
5ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും;
അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.
6യഹോവ വംശങ്ങളെ എഴുതുമ്പോൾ:
ഇവൻ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും. സേലാ.
7എന്റെ ഉറവുകളൊക്കെയും നിന്നിൽ ആകുന്നു എന്നു
സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 87: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: