വെളിപ്പാട് 10
10
1ബലവാനായ മറ്റൊരു ദൂതൻ സ്വർഗത്തിൽ നിന്നിറങ്ങുന്നത് ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ. 2അവന്റെ കൈയിൽ തുറന്നൊരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലംകാൽ സമുദ്രത്തിന്മേലും ഇടംകാൽ ഭൂമിമേലും വച്ചു. 3സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴ് ഇടിയും നാദം മുഴക്കി. 4ഏഴ് ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴ് ഇടി മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്ന് സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു. 5സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലംകൈ ആകാശത്തേക്ക് ഉയർത്തി: 6ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്ത് ദൈവത്തിന്റെ മർമം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്ന് 7ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു. 8ഞാൻ സ്വർഗത്തിൽനിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കൈയിൽ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു. 9ഞാൻ ദൂതന്റെ അടുക്കൽ ചെന്ന് ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോട്: നീ ഇതു വാങ്ങി തിന്നുക; അത് നിന്റെ വയറ്റിനെ കയ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു. 10ഞാൻ ദൂതന്റെ കൈയിൽനിന്ന് ചെറുപുസ്തകം വാങ്ങിത്തിന്നു; അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയർ കയ്ച്ചുപോയി. 11അവൻ എന്നോട്: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
വെളിപ്പാട് 10: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: