യോശുവ 15

15
യെഹൂദാഗോത്രത്തിന്‍റെ ഓഹരി
1യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കേ അറ്റത്ത് ഏദോമിന്‍റെ അതിരായ സീൻമരുഭൂമി വരെ ആയിരുന്നു. 2അവരുടെ ദേശത്തിന്‍റെ തെക്കേ അതിർ ഉപ്പുകടലിന്‍റെ#15:2 ഉപ്പുകടലിന്‍റെ ചാവുകടലിന്‍റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച് 3അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെനിന്ന് കാദേശ്ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ് 4അസ്മോനിലേക്ക് കടന്ന് മിസ്രയീമിലെ തോടുവരെ ചെന്നു സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കേ അതിർ ആയിരിക്കേണം.
5കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നെ.
വടക്കെ അതിർ യോർദ്ദാന്‍റെ നദീമുഖത്തുള്ള 6ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലുവരെ കയറിച്ചെല്ലുന്നു. 7പിന്നെ ആ അതിർ ആഖോർ താഴ്‌വര മുതൽ ദെബീരിലേക്ക് കടന്ന് തോടിന്‍റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്നു ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു. 8പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരയിൽ കൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു. 9പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾ വരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു. 10പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു. 11പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്‍റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്നു സമുദ്രത്തിൽ അവസാനിക്കുന്നു.
12പടിഞ്ഞാറെ അതിർ മഹാസമുദ്രം തന്നെ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്‍റെ ചുറ്റുമുള്ള അതിരുകൾ.
13യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്‍റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു. 14അവിടെനിന്ന് കാലേബ് അനാക്കിന്‍റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു.
15അവിടെനിന്ന് അവൻ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്‍റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു. 16കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്‍റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു. 17കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്‍റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
18അവൾ തന്‍റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്ക് എന്തുവേണം?” എന്നു ചോദിച്ചു.
19“എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കേ ദേശമാണല്ലൊ തന്നിരിക്കുന്നത്; ഏതാനും നീരുറവുകൾകൂടെ എനിക്ക് തരേണം” എന്നു അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.
20യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു.
21തെക്കേ ദേശത്ത് ഏദോമിന്‍റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കബ്സേയേൽ, ഏദെർ, യാഗൂർ, 22കീന, ദിമോന, അദാദ, 23കാദേശ്, ഹാസോർ, യിത്നാൻ, 24സീഫ്, തേലെം, ബയാലോത്ത്, 25ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ, 26അമാം, ശെമ, മോലാദ, 27ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്, 28ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ, 29ബാല, ഇയ്യീം, ഏസെം, 30എൽതോലദ്, കെസീൽ, ഹോർമ്മ, 31സിക്ലാഗ്, മദ്മന്ന, സൻസന്ന, 32ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
33താഴ്‌വരയിൽ എസ്തായോൽ, സോരാ, അശ്ന, 34സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, 35യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക, 36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
37സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, 38ദിലാൻ, മിസ്പെ, യൊക്തെയേൽ, 39ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ, 40കബ്ബോൻ, ലപ്മാസ്, കിത്ത്ലീശ്, 41ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
42ലിബ്ന, ഏഥെർ, ആശാൻ, 43യിപ്താഹ്, അശ്ന, നെസീബ്, 44കെയീല, അക്സീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
45എക്രോനും അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; 46എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും; 47അസ്തോദും അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീം തോടുവരെ അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.
48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, 49ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, 50അനാബ്, എസ്തെമോ, ആനീം, 51ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
52അരാബ്, ദൂമ, എശാൻ, 53യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, 54ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
55മാവോൻ, കർമ്മേൽ, സീഫ്, യുത്ത, 56യിസ്രായേൽ, യോക്ക്ദെയാം, സാനോഹ, 57കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
58ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, 59മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
60കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
61മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ, 62നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
63യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യോശുവ 15: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക