സങ്കീ. 133

133
സഹോദരന്മാരുടെ ഐക്യം
ദാവീദിന്‍റെ ഒരു ആരോഹണഗീതം.
1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്
എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
2അത്, വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്‍റെ താടിയിലേക്ക്,
ഒഴുകുന്ന അവന്‍റെ തലയിലെ വിശേഷതൈലം പോലെയും
3സീയോൻ പർവ്വതത്തിൽ പെയ്യുന്ന
ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;
അവിടെയല്ലയോ യഹോവ തന്‍റെ അനുഗ്രഹവും
ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 133: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക