സങ്കീ. 72

72
രാജാവിനുവേണ്ടിയുള്ള പ്രാർത്ഥന
ശലമോന്‍റെ ഒരു സങ്കീർത്തനം.
1ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും
രാജകുമാരന് അവിടുത്തെ നീതിയും നല്കേണമേ.
2അവൻ അങ്ങേയുടെ ജനത്തെ നീതിയോടും
അങ്ങേയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ.
3നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും
ജനത്തിന് സമാധാനം വിളയട്ടെ.
4ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;
ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ;
5സൂര്യചന്ദ്രന്മാരുള്ള കാലത്തോളം
അവന്‍ തലമുറതലമുറയായി ജീവിക്കും#72:5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവന്‍ തലമുറതലമുറയായി ജീവിക്കും സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ .
6അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും
ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
7അവന്‍റെ കാലത്ത് നീതി തഴയ്ക്കട്ടെ#72:7 നീതി തഴയ്ക്കട്ടെ നീതിമാന്മാർ തഴയ്ക്കട്ടെ;
ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
8അവൻ സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
9മരുഭൂമിയിൽ#72:9 മരുഭൂമിയിൽ അവന്‍റെ ശത്രുക്കള്‍ വസിക്കുന്നവർ അവന്‍റെ മുമ്പിൽ വണങ്ങട്ടെ;
അവന്‍റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ.
10തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;
ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;
സകലജനതകളും അവനെ സേവിക്കട്ടെ.
12അവൻ നിലവിളിക്കുന്ന ദരിദ്രനെയും
സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ.
13എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;
ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
14അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;
അവരുടെ പ്രാണന്‍#72:14 അവരുടെ പ്രാണന്‍ അവരുടെ രക്തം അവന് വിലയേറിയതായിരിക്കും.
15അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ടു വരും;
അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും;
ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;
അതിന്‍റെ വിളവ് ലെബാനോനെപ്പോലെ ഉലയും;
നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.
17അവന്‍റെ നാമം എന്നേക്കും നിലനില്ക്കും;
അവന്‍റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും;
മനുഷ്യർ അവന്‍റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും;
സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും.
18താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി
യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ഭൂമി മുഴുവനും അവിടുത്തെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
20യിശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 72: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക