2 തിമൊഥെയൊസ് 4:3-4
2 തിമൊഥെയൊസ് 4:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പഥ്യോപദേശം പൊറുക്കാതെ കർണരസമാകുമാറു സ്വന്തമോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.
2 തിമൊഥെയൊസ് 4:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തെന്നാൽ ഉത്തമമായ ഉപദേശങ്ങൾ മനുഷ്യർ വഹിക്കാത്ത കാലം വരുന്നു. തങ്ങളുടെ കാതിനു കൗതുകം ഉളവാക്കുന്നവ കേൾക്കുവാനുള്ള അഭിലാഷത്താൽ, സ്വന്തം അഭീഷ്ടത്തിനു ചേർന്ന ഉപദേഷ്ടാക്കളെ അവർ വിളിച്ചുകൂട്ടും.
2 തിമൊഥെയൊസ് 4:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്തെന്നാൽ ജനങ്ങൾ ആരോഗ്യകരമായ ഉപദേശം സ്വീകരിക്കാതെ, കർണ്ണരസത്തിനായി സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങൾക്കായി വിളിച്ചുകൂട്ടുകയും സത്യത്തിന് ചെവികൊടുക്കാതെ, കെട്ടുകഥ കേൾക്കുവാൻ തിരിയുകയും ചെയ്യുന്ന കാലം വരും.
2 തിമൊഥെയൊസ് 4:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.
2 തിമൊഥെയൊസ് 4:3-4 സമകാലിക മലയാളവിവർത്തനം (MCV)
മനുഷ്യർ നിർമലോപദേശം ഉൾക്കൊള്ളാൻ വിമുഖരായിട്ട് തങ്ങളുടെ അഭിരുചിക്കനുസൃതമായി ഇമ്പമുള്ള കാര്യങ്ങൾ പറഞ്ഞുകേൾപ്പിക്കുന്ന ഉപദേഷ്ടാക്കളെ വിളിച്ചുകൂട്ടുന്ന കാലം വരും. അന്ന് അവർ സത്യത്തിനു പുറംതിരിഞ്ഞ്, കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.