എസ്ഥേർ 8:11
എസ്ഥേർ 8:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവയിൽ രാജാവ് അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നെ
എസ്ഥേർ 8:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവയിൽ രാജാവ് അഹശ്വേരോശ്രാജാവിന്റെ സകല സംസ്ഥാനങ്ങളിലും ആദാർമാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നെ
എസ്ഥേർ 8:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ വിളംബരപ്രകാരം, ഓരോ പട്ടണത്തിലെയും യെഹൂദർക്ക്, സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി, ഒന്നിച്ചു ചേർന്നു ചെറുത്തുനില്ക്കാനും തങ്ങളെ ആക്രമിക്കാൻ വരുന്ന ജനതയുടെയോ സംസ്ഥാനത്തിന്റെയോ സായുധ സൈന്യങ്ങളെയും സ്ത്രീകളും കുട്ടികളുമടക്കം സമസ്ത ജനങ്ങളെയും നശിപ്പിക്കാനും അവരുടെ സമ്പത്തു കൊള്ളയടിക്കാനും യെഹൂദന്മാർക്ക് അധികാരം കൊടുത്തു.
എസ്ഥേർ 8:11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവയിൽ രാജാവു അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ
എസ്ഥേർ 8:11 സമകാലിക മലയാളവിവർത്തനം (MCV)
ഈ കൽപ്പനയാൽ, എല്ലാ പട്ടണങ്ങളിലുമുള്ള യെഹൂദർക്ക് സ്വയസംരക്ഷണയ്ക്കായി ഒത്തുകൂടുന്നതിനും അവരെയും അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാൻ ഏതു ജനവിഭാഗങ്ങളിൽനിന്നും പ്രവിശ്യയിൽനിന്നും വരുന്ന എല്ലാ സൈന്യത്തെയും കൊന്നു നശിപ്പിച്ച് ഉന്മൂലനംചെയ്യാനും ശത്രുക്കളെ കൊള്ളയടിക്കാനുമുള്ള അനുമതി ലഭിച്ചു.