പുറപ്പാട് 24:17-18
പുറപ്പാട് 24:17-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പർവതത്തിന്റെ മുകളിൽ സർവേശ്വരന്റെ തേജസ്സ് ആളിക്കത്തുന്ന അഗ്നിപോലെ ഇസ്രായേൽജനം ദർശിച്ചു. മോശ മേഘത്തിനുള്ളിൽ കടന്നു. പർവതത്തിലേക്കു കയറി; നാല്പതു രാവും നാല്പതു പകലും മോശ പർവതത്തിൽതന്നെ ആയിരുന്നു.
പുറപ്പാട് 24:17-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി. മോശെയോ മേഘത്തിന്റെ നടുവിൽ പർവതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പർവതത്തിൽ ആയിരുന്നു.
പുറപ്പാട് 24:17-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയുടെ തേജസ്സിൻ്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽ മക്കൾക്ക് തോന്നി. മോശെയോ മേഘത്തിൻ്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.
പുറപ്പാട് 24:17-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി. മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പർവ്വതത്തിൽ ആയിരുന്നു.