പുറപ്പാട് 3:12
പുറപ്പാട് 3:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും എന്ന് അരുളിച്ചെയ്തു.
പുറപ്പാട് 3:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം അരുളിച്ചെയ്തു: “ഞാൻ നിന്റെ കൂടെയുണ്ടായിരിക്കും. ജനത്തെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവരുമ്പോൾ ഈ പർവതത്തിൽ നിങ്ങൾ എന്നെ ആരാധിക്കും; ഞാൻ നിന്നെ അയച്ചു എന്നതിന് ഇത് അടയാളമായിരിക്കും.”
പുറപ്പാട് 3:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് ദൈവം: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽ നിന്ന് കൂട്ടിക്കൊണ്ട് വരുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാൻ നിന്നെ അയച്ചതിന് അടയാളം ആകും” എന്നു അരുളിച്ചെയ്തു.
പുറപ്പാട് 3:12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.