യെഹെസ്കേൽ 4:9
യെഹെസ്കേൽ 4:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവകൊണ്ട് അപ്പം ഉണ്ടാക്കുക; നീ വശം ചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റി തൊണ്ണൂറു ദിവസം അതു തിന്നേണം.
യെഹെസ്കേൽ 4:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ ഒരു പാത്രത്തിൽ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് അവകൊണ്ട് അപ്പം ഉണ്ടാക്കുക. നീ വശം ചെരിഞ്ഞു കിടക്കുന്ന കാലം മുഴുവൻ അതായതു മുന്നൂറ്റി തൊണ്ണൂറു ദിവസവും അതു ഭക്ഷിക്കണം.
യെഹെസ്കേൽ 4:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീ ഗോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ടു അവ കൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശം ചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു (390) ദിവസം അതു തിന്നേണം.
യെഹെസ്കേൽ 4:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.