യെഹെസ്കേൽ 7:27
യെഹെസ്കേൽ 7:27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാജാവു ദുഃഖിക്കും; പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകൾ വിറെക്കും; ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
യെഹെസ്കേൽ 7:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജാവ് ദുഃഖിക്കും; പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.
യെഹെസ്കേൽ 7:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവ് വിലപിക്കും; രാജകുമാരൻ നിരാശനാകും. ദേശത്തെങ്ങും ജനങ്ങളുടെ കൈകൾ ഭയംകൊണ്ടു വിറയ്ക്കും; അവരുടെ പ്രവൃത്തികൾക്കൊത്തവിധം ഞാനവരോടു പെരുമാറും. അവർ വിധിക്കുന്നതുപോലെ ഞാൻ അവരെയും വിധിക്കും. ഞാനാണ് സർവേശ്വരൻ എന്ന് അവർ അറിയും.
യെഹെസ്കേൽ 7:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും; ദേശത്തെ ജനത്തിന്റെ കൈകൾ വിറയ്ക്കും; ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.“
യെഹെസ്കേൽ 7:27 സമകാലിക മലയാളവിവർത്തനം (MCV)
രാജാവു വിലപിക്കും, പ്രഭു നൈരാശ്യത്താൽ മൂടപ്പെടും, ദേശത്തിലെ ജനങ്ങളുടെ കൈകൾ വിറയ്ക്കും. അവരുടെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ അവരോട് ഇടപെടും, അവരുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഞാൻ അവരെ ന്യായംവിധിക്കും. അപ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”