യെഹെസ്കേൽ 7:4
യെഹെസ്കേൽ 7:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിനു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
യെഹെസ്കേൽ 7:4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാൻ കരുണ കാണിക്കാതെയും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
യെഹെസ്കേൽ 7:4 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; ഒരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്ക് ഒത്തവണ്ണം നിശ്ചയമായും ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’
യെഹെസ്കേൽ 7:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാട്ടുകയുമില്ല. നിന്റെ ദുർനടത്തയ്ക്കും നിന്റെ മ്ലേച്ഛതകൾക്കും ഒത്തവിധം ഞാൻ നിന്നെ ശിക്ഷിക്കും. ഞാനാണു സർവേശ്വരൻ എന്നു നീ അപ്പോൾ ഗ്രഹിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.