ഹോശേയ 9:7
ഹോശേയ 9:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശിക്ഷയുടെ ദിവസങ്ങൾ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്റെ ദിനങ്ങൾ ആഗതമായിരിക്കുന്നു; ഇസ്രായേൽ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകൻ നിങ്ങൾക്കു ഭോഷനായി; ആത്മാവിനാൽ പ്രചോദിതനായവൻ ഭ്രാന്തനായി.
ഹോശേയ 9:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാര ദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.
ഹോശേയ 9:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്ന് യിസ്രായേൽ അറിയും.
ഹോശേയ 9:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവുംനിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.
ഹോശേയ 9:7 സമകാലിക മലയാളവിവർത്തനം (MCV)
ശിക്ഷയുടെ ദിവസങ്ങൾ വരുന്നു, പ്രതികാരദിവസങ്ങൾ സമീപമായിരിക്കുന്നു. ഇസ്രായേൽ ഇത് അറിഞ്ഞുകൊള്ളട്ടെ. നിങ്ങളുടെ പാപങ്ങൾ അത്യധികമായിരിക്കുന്നതുകൊണ്ടും നിങ്ങളുടെ ശത്രുത വലുതാകുകയാലും പ്രവാചകനെ ഒരു ഭോഷനായും ആത്മപ്രേരിതനെ ഒരു ഭ്രാന്തനായും നിങ്ങൾ പരിഗണിക്കുന്നു.