യെശയ്യാവ് 23:1
യെശയ്യാവ് 23:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സോരിനെക്കുറിച്ചുള്ള അരുളപ്പാട്: തർശ്ശീശു കപ്പലുകളേ, വിലപിക്കുവിൻ! തുറമുഖങ്ങളും ഭവനങ്ങളും ശേഷിക്കാതെ ‘സോര്‍’ ശൂന്യമാക്കപ്പെട്ടിരിക്കുന്നു. സൈപ്രസിൽനിന്ന് ഈ വാർത്ത അവർക്കു ലഭിച്ചിരിക്കുന്നു.
യെശയ്യാവ് 23:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സോരിനെക്കുറിച്ചുള്ള പ്രവാചകം: തർശ്ശീശ്കപ്പലുകളേ, മുറയിടുവിൻ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് അവർക്ക് അറിവു കിട്ടിയിരിക്കുന്നു.
യെശയ്യാവ് 23:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സോരിനെക്കുറിച്ചുള്ള പ്രവാചകം: തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; ഒരു വീടും ശേഷിക്കാത്തവിധവും തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു.
യെശയ്യാവ് 23:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സോരിനെക്കുറിച്ചുള്ള പ്രവാചകം: തർശീശ് കപ്പലുകളേ, മുറയിടുവിൻ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവർക്കു അറിവു കിട്ടിയിരിക്കുന്നു.