യെശയ്യാവ് 41:19-20
യെശയ്യാവ് 41:19-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും. യഹോവയുടെ കൈ അത് ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അത് സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ടു അറിഞ്ഞ് വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.”
യെശയ്യാവ് 41:19-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും. യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ട് അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.
യെശയ്യാവ് 41:19-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ മരുഭൂമിയിൽ ദേവദാരുവും ഖദിരവും കൊഴുന്തും ഒലിവും നട്ടുവളർത്തും. ഞാൻ വിജനഭൂമിയിൽ സരളവും പയിനും പുന്നയും വച്ചു പിടിപ്പിക്കും. സർവേശ്വരന്റെ കരങ്ങളാണ് ഇതു ചെയ്തത്. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനാണ് ഇവയെല്ലാം സൃഷ്ടിച്ചത് എന്ന് എല്ലാവരും അറിയാനും ഗ്രഹിക്കാനും ഇടയാകും.
യെശയ്യാവ് 41:19-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വെച്ചുപിടിപ്പിക്കും. യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ടു അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിന്നു തന്നേ.
യെശയ്യാവ് 41:19-20 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്ത്, ഒലിവ് എന്നീ വൃക്ഷങ്ങൾ നടും. ഞാൻ തരിശുഭൂമിയിൽ സരളമരവും പൈനും പുന്നയും വെച്ചുപിടിപ്പിക്കും. യഹോവയുടെ കൈ ഇതു പ്രവർത്തിച്ചു എന്നും ഇസ്രായേലിന്റെ പരിശുദ്ധൻ ഇതിനെ നിർമിച്ചു എന്നും മനുഷ്യർ കാണുകയും അറിയുകയുംചെയ്യുന്നതിനും, ചിന്തിക്കുന്നതിനും വിവേകം പ്രാപിക്കുന്നതിനുംതന്നെ.