യെശയ്യാവ് 66:2
യെശയ്യാവ് 66:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായത് എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.
യെശയ്യാവ് 66:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രപഞ്ചം മുഴുവനും ഞാനാണ് സൃഷ്ടിച്ചത്. അതിനാൽ ഇവയെല്ലാം എൻറേതാണ്. വിനയവും അനുതാപവും ഉള്ളവനും എന്റെ വചനം കേൾക്കുമ്പോൾ ഭയപ്പെടുന്നവനുമായ മനുഷ്യനെയാണു ഞാൻ കടാക്ഷിക്കുന്നത്.” മനുഷ്യർ തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിക്കുന്നു.
യെശയ്യാവ് 66:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്” എന്നു യഹോവ അരുളിച്ചെയ്യുന്നു; “എങ്കിലും എളിയവനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.
യെശയ്യാവ് 66:2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.