യിരെമ്യാവ് 12:1
യിരെമ്യാവ് 12:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്ത്?
യിരെമ്യാവ് 12:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അങ്ങയോടു പരാതിപ്പെടുമ്പോഴും അവിടുന്നു നീതിമാനാകുന്നു; എന്റെ ആവലാതി അങ്ങയുടെ മുമ്പിൽ വയ്ക്കുന്നു; ദുഷ്ടൻ എന്തുകൊണ്ടാണ് അഭിവൃദ്ധിപ്പെടുന്നത്? വഞ്ചകർ നിർഭയരായിരിക്കുന്നതും എന്ത്?
യിരെമ്യാവ് 12:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ അവിടുന്ന് നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങേയോട് ചോദിക്കുവാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്?
യിരെമ്യാവ് 12:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്തു? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്തു?
യിരെമ്യാവ് 12:1 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ഞാൻ അങ്ങയുടെമുമ്പാകെ എന്റെ ആവലാതി കൊണ്ടുവരുമ്പോൾ, അങ്ങ് എപ്പോഴും എനിക്കു നീതി നടപ്പാക്കിത്തരുന്നു. എങ്കിലും അങ്ങയുടെ വിധികളെപ്പറ്റി ഞാൻ അങ്ങയോടു സംസാരിക്കട്ടെ: ദുഷ്ടരുടെ വഴി ഐശ്വര്യം പ്രാപിക്കാൻ കാരണമെന്ത്? വിശ്വാസഘാതകർ സന്തുഷ്ടരായി ജീവിക്കുന്നത് എന്തുകൊണ്ട്?