നെഹെമ്യാവ് 2:20
നെഹെമ്യാവ് 2:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു ഞാൻ അവരോട്: സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.
നെഹെമ്യാവ് 2:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ അവരോടു പറഞ്ഞു: “സ്വർഗസ്ഥനായ ദൈവം ഞങ്ങൾക്കു വിജയം നല്കും; അവിടുത്തെ ദാസരായ ഞങ്ങൾ മതിൽ പണിയും. നിങ്ങൾക്കു യെരൂശലേമിൽ ഓഹരിയില്ല, അവകാശമില്ല, സ്മാരകവുമില്ല.”
നെഹെമ്യാവ് 2:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് ഞാൻ അവരോട്: “സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് കാര്യം സാധിപ്പിക്കും; ആകയാൽ തന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റ് പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയോ അവകാശമോ സ്മാരകമോ ഉണ്ടായിരിക്കയില്ല” എന്നുത്തരം പറഞ്ഞു.
നെഹെമ്യാവ് 2:20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു ഞാൻ അവരോടു: സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.