സങ്കീർത്തനങ്ങൾ 55:12-14
സങ്കീർത്തനങ്ങൾ 55:12-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരേ വമ്പു പറഞ്ഞത് എന്നെ പകയ്ക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
സങ്കീർത്തനങ്ങൾ 55:12-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശത്രുവാണ് എന്നെ നിന്ദിച്ചതെങ്കിൽ ഞാൻ സഹിക്കുമായിരുന്നു. എതിരാളിയാണ് എന്നോടു ധിക്കാരം കാണിച്ചതെങ്കിൽ, ഞാൻ അവരിൽനിന്നു മാറി നില്ക്കുമായിരുന്നു. എന്നാൽ നീയാണ്, എനിക്കു സമനും എന്റെ ഉറ്റസ്നേഹിതനുമായിരുന്ന നീയാണ്, എന്നോട് അങ്ങനെ പ്രവർത്തിച്ചത്. നമ്മൾ സ്വൈരഭാഷണത്തിൽ മുഴുകിയിട്ടില്ലേ? നമ്മൾ ഒരുമിച്ചല്ലേ ദേവാലയത്തിലേക്കു പോയിരുന്നത്?
സങ്കീർത്തനങ്ങൾ 55:12-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോട് സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ.
സങ്കീർത്തനങ്ങൾ 55:12-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മിൽ മധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
സങ്കീർത്തനങ്ങൾ 55:12-14 സമകാലിക മലയാളവിവർത്തനം (MCV)
എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ അതു ഞാൻ സഹിക്കുമായിരുന്നു; ഒരു വൈരി എനിക്കെതിരേ ഉയർന്നുവരുന്നെങ്കിൽ എനിക്കോടിമറയാൻ കഴിയുമായിരുന്നു. എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും എന്നോടു സമനായ മനുഷ്യനുമായ നീയാണല്ലോ അതു ചെയ്തത്, ഒരിക്കൽ ദൈവാലയത്തിൽവെച്ച് നിന്നോടൊപ്പം ഹൃദ്യസമ്പർക്കം ആസ്വദിച്ചിരുന്നു, അവിടെ ജനസമൂഹത്തോടൊപ്പം നാം ഒരുമിച്ച് നടന്നുപോയപ്പോൾത്തന്നെ.