സങ്കീർത്തനങ്ങൾ 61:1-2
സങ്കീർത്തനങ്ങൾ 61:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ. എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
സങ്കീർത്തനങ്ങൾ 61:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; എന്റെ പ്രാർഥന ശ്രദ്ധിക്കേണമേ. എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.
സങ്കീർത്തനങ്ങൾ 61:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, എന്റെ നിലവിളി കേൾക്കണമേ; എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, ആശയറ്റ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന്, അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സുരക്ഷിതമായ പാറയിൽ എന്നെ നിർത്തണമേ.
സങ്കീർത്തനങ്ങൾ 61:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ. എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തേണമേ.
സങ്കീർത്തനങ്ങൾ 61:1-2 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ; എന്റെ പ്രാർഥന ശ്രവിക്കണമേ. ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു, എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്; എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും.