സങ്കീർത്തനങ്ങൾ 81:13-14
സങ്കീർത്തനങ്ങൾ 81:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അയ്യോ! എന്റെ ജനം എന്റെ വാക്കു കേൾക്കുകയും യിസ്രായേൽ എന്റെ വഴികളിൽ നടക്കുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
സങ്കീർത്തനങ്ങൾ 81:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു! എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരേ എന്റെ കൈ തിരിക്കുമായിരുന്നു.
സങ്കീർത്തനങ്ങൾ 81:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനം എന്നെ അനുസരിച്ചിരുന്നെങ്കിൽ, ഇസ്രായേൽജനം എന്റെ വഴിയിൽ നടന്നിരുന്നെങ്കിൽ. എങ്കിൽ, ഞാൻ അവരുടെ ശത്രുക്കളെ വേഗത്തിൽ കീഴടക്കി ശിക്ഷിക്കുമായിരുന്നു.
സങ്കീർത്തനങ്ങൾ 81:13-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. എന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.