വെളിപ്പാട് 11:18
വെളിപ്പാട് 11:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികൾ കോപിച്ചു, നിന്റെ കോപവും വന്നു; മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
വെളിപ്പാട് 11:18 സമകാലിക മലയാളവിവർത്തനം (MCV)
രാജ്യങ്ങൾ ക്രുദ്ധിച്ചു; അങ്ങയുടെ ക്രോധദിവസവും വന്നുചേർന്നു. മരിച്ചവരെ ന്യായംവിധിക്കാനും; അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കും അങ്ങയുടെ നാമം ആദരിക്കുന്ന വിശുദ്ധർക്കും ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം നൽകാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുമുള്ള സമയവും വന്നിരിക്കുന്നു.”
വെളിപ്പാട് 11:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിജാതീയർ രോഷാകുലരായി; അവിടുത്തെ കോപം വന്നണഞ്ഞിരിക്കുന്നു. മരിച്ചവർ വിധിക്കപ്പെടുന്നതിനുള്ള സമയം സമാഗതമായി. അന്ന് അവിടുത്തെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവർക്കും വലിയവർക്കും പ്രതിഫലം നല്കപ്പെടുകയും ഭൂമിയെ നശിപ്പിക്കുന്നവർ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.
വെളിപ്പാട് 11:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജനതകൾ കോപിച്ചു: എന്നാൽ അങ്ങേയുടെ ക്രോധം വന്നിരിക്കുന്നു: മരിച്ചവരെ ന്യായം വിധിപ്പാനും അങ്ങേയുടെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും അങ്ങയെ ഭയപ്പെടുന്ന ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം കൊടുക്കുവാനുള്ള സമയവും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുവാൻ ഉള്ള അങ്ങേയുടെ സമയവും വന്നിരിക്കുന്നു.“
വെളിപ്പാട് 11:18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.