ലൂക്കോശ് 15
15
അറന്തെ ആട്
മത്തായി 18:12–14
1ഒരുനാ കരമെ പിരിക്കിനെ കനേകംവേരാളും പാപികളും ഏശു ചൊന്നതെ കോപ്പേക്ക് തൻകാക്ക് വന്തെ. 2“ഇം മനിശൻ പാപികളെ ഏത്തെടുത്ത് അവറെ കൂട്ടത്തിൽ ഇരുന്ത് തിന്നെ” ഒൺ പരീശരുകാടും മതപണ്ടിതരുകാടും കുശുകുശുത്ത് ചൊല്ലിയെ. 3പിന്നെ ഏശു അവറകാൽ കതേ പേരേത്തി ചൊല്ലിയത്, 4“നിങ്കെ കൂട്ടത്തിലൊരാക്ക് നൂറ് ആടുകാട് ഒള്ളതൊൺ ഇരുക്കട്ടെ. അത്തിൽ ഒൺ അറന്തേയതൊണ്ണാ അവൻ തൊണ്ണൂത്തിയൊമ്പത് ആടുകാടാം പുൽ മന്തേൽ വുട്ട് അറന്തെ ആടെ തേടി കണ്ടു പുടിയ്ക്കിനതുവരേക്ക് നോയ്ക്കി നടകാതിരുക്കുമീ? 5അതെ കണ്ടു കിടച്ചാ പിരിയമാ മെപ്പിൽ എടുത്തുവച്ചി കൂരേക്ക് കൊണ്ടോകും. 6പിന്നെ ഇണങ്കരാം കിട്ടെ കൂരേലവേരാളാം വുളിച്ചെടുത്ത്, ‘അറന്തെ എൻ ആടെ കണ്ടു കിടച്ചതുനാലെ ഏനും മത്തും ചേന്ത് പിരിയമോറിൻ’ ഒൺ അവറകാൽ ചൊല്ലും. 7അകനതാൻ മിന്നമേ മനശെ തിരുപ്പി നീതിമാൻമാരായെ തൊണ്ണൂത്തിയൊമ്പത് വേരാളക്കാട്ടിലും ഇപ്പെ മനം തിരുപ്പിനെ ഒരു പാപിയെചൊല്ലി മേലോകത്തിൽ ചരിയാനത്തിൽ പിരിയമോറും ഒൺ ഏൻ നിങ്കകാൽ ചൊന്നെ.
അറന്തെ അണപ്പത്തിലെ കതെ
8അതുവോലെ, ഒരു പെൺ പുള്ളേക്ക് പത്ത് വെള്ളി അണപ്പത്തുകാട് ഒണ്ടൊൺ ഇരുക്കട്ടെ; അത്തിൽ ഒരു അണപ്പത്ത് അറന്തേയതൊണ്ണാ അപ്പിൺ വിളക്കെ കത്തി കൂരയകമെല്ലാം നന്തി അടിച്ച് തുവുത്ത് അത് കിടയ്ക്കിനതുവരേക്ക് നന്തി തേടാതിരുക്കുമീ? 9അപ്പിണുക്ക് അത് കിടച്ചേയതൊണ്ണാ ഇണങ്കരാം കിട്ടെ കൂരേലെ പെണ്ണാളാം വുളിച്ച്, ‘അറന്തെ എൻ അണപ്പത്ത് കിടച്ചതുനാലെ ഏനും മത്തും പിരിയമോറിൻ’ ഒൺ ചൊല്ലും. 10അകനതാൻ പാപത്തിൽ നുൺ മനം തിരുപ്പി വരിനെ ഒരാളെചൊല്ലി തെയ്വത്തിലെ തൂതര് കൂട്ടത്തിൽ ചരിയാനെ പിരിയമൊണ്ടാകും ഒൺ ഏൻ നിങ്കകാൽ ചൊന്നെ.”
അറന്തെ മകൻ കതെ
11പിന്നേം ഏശു അവറകാക്ക്, “ഒരു മനിശനുക്ക് ഇരണ്ട് ആൺമക്കകാട് ഇരുന്തെ. 12അത്തിൽ കുഞ്ചാ തന്താരുകാക്ക്, ‘അപ്പാ, ചൊത്ത് ചുമുത്തിരത്തിൽ എനക്കൊള്ളെ പങ്കെ തരോണും’ ഒൺ ചൊല്ലിയെ; തന്താര് അവറാത്തുക്ക് ചൊത്തെ പയ്ങ്കി കൊടുത്തെ. 13കൊഞ്ചനായോഞ്ചതും ഒശുവി കുണേൻ ഉടയാക്ക് കിടച്ചെ പങ്കെല്ലാം വിത്ത് കിടച്ചെ അണയെ എടുത്ത് അങ്ക് നുൺ തുലേലെ ഒരു ഇടത്തുക്ക് പോയ് നിച്ചംകെട്ട് പിശച്ച് അണകാടെ ബൂറാ ചെയ് ചപ്പടിച്ചെ. 14അവൻ കയ്യിലെ അണകാടു ബൂറാ ഓഞ്ചവോളെ അവ്വിടത്തിൽ ചരിയാനെ പഞ്ചകാലം വന്തുറയ്ങ്കി അവനുക്ക് തിൻബേക്ക് കൂടി ഒണ്ണും നാതയായെ. 15അതുനാലെ അവൻ അവ്വിടത്തിലെ ഒരാകാൽ വേലേക്ക് പോയെ. അമ്പാൾ അവനെ പണ്ണിയെ മേയ്ക്കുവെ കടത്തിവുട്ടെ. 16പണ്ണീക്ക് കൊടുക്കിനെ തവിടെ തുൺ പഞ്ചമെ മാത്തുകേക്ക് നിനച്ചെ. ഒണ്ണാ ആരും അവനുക്ക് അതെ കൊടുത്തതില്ലെ. 17അമ്പോളെ അവാളേക്ക് പുത്തിവന്ത് ഉടയാളെ ചൊല്ലിയത്, ‘എൻ തന്താര് കൂരേലെ കൂലി വേലക്കാറാ തുൺ തീനെ എത്തിനാരത്തിൽ മീതീ വരുത്തിനെ; ഏൻ ഇങ്ക് പഞ്ചത്തുക്ക് കിടന്തു ചാനെ. 18ഏൻ എന്തി അപ്പൻകാക്ക് പോയ്, അപ്പാ, ഏൻ തെയ്വത്തുകാലും നിൻകാലും പാപമെ ചെയ് ഇരുക്കിനെ. 19ഇനി നിൻ മകനൊൺ വുളിപ്പേക്ക് ഏൻ ഓയ്ക്കിയം നാത്താ; നിൻ വേലക്കാറാളിൽ ഒരാളവോലെ എന്നെ ആക്കോണും ഒൺ ചൊല്ലും’. 20അകനെ അവൻ എന്തി തന്താര് കൂരേക്ക് പോയെ.
അവൻ വരിനതെ തുലേൽ നുണ്ണേ തന്താര് കണ്ടതും മനശിരങ്കി ഓടി പോയി അവൻ കയ്ത്തമേ അപ്പി പുടിച്ച് നൊത്തിയെ. 21അകനയവൻ തന്താരുകാൽ പോയി, ‘അപ്പാ ഏൻ തെയ്വത്തുകാക്കും നിൻകാക്കും പാപമെ ചെയ് ഇരുക്കിനെ; ഉണ്ണേക്കിരുന്ത് ഏൻ നിൻ മകനൊൺ കേൾവി കോപ്പേക്ക് ഓയ്ക്കിയം നാത്തെ’ ഒൺ ചൊല്ലിയെ. 22ഒണ്ണാ അവൻ തന്താര് വേലക്കാറൻകാൽ, ‘പുടീയൊൺ ചന്തമാനെ ഒരു അങ്കിയെ കുടത്ത് ഇടെ വയ്യിൻ; അവൻ വിരളുക്ക് മോതിരമാം കാലുക്ക് ചെരുപ്പാം ഇടെ വയ്യിൻ. 23ഒരു നയമാനെ കാളെ കുഞ്ചിയെ കുടത്ത് കൊൺ വിരുന്തിട്ട് പിരിയമടയാം. 24എൻ മകൻ ചത്താതാൻ; ഒണ്ണാ ഇപ്പെ അവൻ ഉശിരോടിരുക്കിനെ; അവൻ അറന്താതാൻ ഒണ്ണാ കണ്ടു കിടച്ച് ഇരുക്കിനെ’ ഒൺ ചൊല്ലിയെ; അകനെ അവറെ തുൺ കുടിച്ച് പിരിയമോറുകേക്ക് തുടയ്ങ്കെ. 25അമ്പോളെ അവൻ വലിയെ മകൻ ഉശത്തിൽ വേലേ ചെയ്മെ; അവൻ കൂരേകാൽ വന്തവോളെ ചരിയാനെ ആട്ടുപ്പാട്ടു ചത്തം കേട്ടെ. 26അവൻ പണ്ണക്കാറാളിൽ ഒരാളെ വുളിച്ച് ‘അങ്ക് എന്തു നടക്കിനെ?’ ഒൺ കേട്ടെ. 27വേലക്കാറൻ ചൊല്ലിയത്, ‘നിൻ നുമ്പി തിരുമ്പി വന്തേയെ; അവനുക്ക് നോയ്പേയ് ചീക്ക് ഒണ്ണും തട്ടാതെ തിരുപ്പി കിടച്ചതുനാലെ നിൻ നിന്താര് എപ്പേരുപ്പട്ടെ കാളെ കുഞ്ചിയെ അറുത്ത് വിരുന്തെ ഇട്ടെ’ ഒൺ ചൊല്ലിയെ.
28ഇതെ കേട്ടാലെ വലിയെ മകനുക്ക് കൂശു കനത്തെ, കൂരയകത്തുക്ക് ഓറുവെ മനശുനാതെ നുണ്ണവോളെ തന്താര് കൂരേക്ക് ഓറി വരുകേക്ക് കെഞ്ചി വുളിച്ചെ. 29ഒണ്ണാ വലിയെ മകൻ തന്താരുകാക്ക്, ‘ഏൻ ഇത്തിനെ നാളായ് നിൻ ഉശത്തിൽ വേലേ ചെയ്യിനെ; നിൻ ചൊല്ലെ ഏൻ മീരിയതുമില്ലെ; ഏൻ എൻ ഇണങ്കരും മത്തും തുൺ പിരിയമടേകേക്ക് ഒരു ആട്ടുക്കുഞ്ചിയെ കൂടി നീ എനക്ക് തന്തതില്ലെ. 30ഒണ്ണാ എടാൺ എടുപെൺ കിടന്തു നടക്കിനെ പെണ്ണാളും മത്തും ചെൻ നിൻ ചൊത്തെ തുൺ തുലച്ചെ; നിൻ ഇം മകൻ തിരുമ്പി വന്തവോളെ നീ അവനുക്കുചൂട്ടി ഒരു നയമാനെ കാളക്കുഞ്ചിയെ അറുത്തതാനെ?’ ഒൺ കേട്ടെ. 31തന്താര് അവൻകാക്ക്, ‘മകനേ, നീ എപ്പണും എൻ കൂട്ടത്തിൽ ഒള്ളെ; എനക്കിരുക്കിനതെല്ലാം നിനക്കൊള്ളതാൻ. 32ഒണ്ണാ ഇം നിൻ നുമ്പി ചത്താതാൻ; ഇപ്പെ അവൻ ഉശിരോടിരുക്കിനെ; അവൻ അറന്ത് പോയാ താൻ; ഇപ്പെ അവനെ കണ്ടു കിടച്ച് ഇരുക്കിനെ. അതുനാലെ നിച്ചമാ നങ്കെ പിരിയമടേളതാൻ.’”
Nu markerat:
ലൂക്കോശ് 15: മന്നാൻ
Märk
Dela
Kopiera
Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in
@New Life Literature (NLL)