മരുക്കോശ് 10
10
ആൺപെൺ വുട്ട് പുറിയിനതപത്തി ഏശു പടിയ്ക്കെ വയ്ക്കിനെ
മത്തായി 19:1–12; ലൂക്കോശ് 16:18
1ഏശു അങ്ക് നുൺ ഓർത്താൻ ആത്തുക്കക്കറോട് എകൂതിയാ ഒണ്ണെ ഇടത്തുക്ക് പോയെ; അന്നേരമും ചരിയാനെ ആൾ കൂട്ടം അവൻകാക്കു വന്തെ; അണ്ണേക്കും എപ്പണുമ്പോലെ അവറാത്തുക്കു നല്ലെ പുത്തിയെ ചൊല്ലി കൊടുത്ത് പടിയ്ക്കെ വച്ചെ. 2അന്നേരം ചിലെ പരീശരുകാട് ഏശുവുകാക്ക് വന്ത്, “ഒരു മനിശൻ ഉടയാ പെണ്ണെ വുടുക്കിനത് നായമീ?” ഒൺ അവനെ കെണീൽ അകപ്പടുത്തുകേക്ക് ചൂട്ടി ചോതനെ ചെയ് കേട്ടെ. 3“മോശെ എന്തനേ കൽപ്പിച്ചിരുക്കിനത്?” ഒൺ ഏശു വതിലെ കേട്ടെ. 4പരീശരുകാട് ചൊല്ലിയതെ എകനയൊണ്ണാ, “ആൺ, പെണ്ണെ വുടുക്കോണും ഒണ്ണാ വുട്ടു പുറീളത്തുക്കൊള്ളെ കായിതമെ എളുതി കൊടുത്തു വുടുക്കോണും ഒൺ താൻ മോശെ എളുതിയിരുക്കിനത്” ഒൺ ചൊല്ലിയെ. 5ഏശു അവറകാക്ക്, “നിങ്കെ ചങ്കെടുത്ത് നുണ്ണതുനാലെതാൻ മോശെ അകനെ എളുതിയിരുക്കിനത്. 6ഉലകത്തിലെ തുടക്കമിരുന്തേ തെയ്വം മനിശനെ ആണും പെണ്ണും ആയ്താൻ പടച്ചത്. 7അതുനാലെ അവൻ തള്ളെ തന്തേരെ വുട്ടാലെ പെണ്ണേത്തിൽ താൻ ഇരുക്കും. 8അകനെ അവറെ ഇരണ്ടാളും ഒരു ഉടമ്പ് ആയിരുക്കും; ഇനിയിരുന്തു അവറെ ഇരണ്ടില്ലെ ഒരു ഉടമ്പ് താൻ. 9അതുനാലെ തെയ്വം ഒണ്ണായ് ചേത്ത് വുട്ടതെ മനിശൻ പുറിപ്പാനില്ലെ” ഒൺ വതിലെ ചൊല്ലിയെ. 10കൂരേൽ വച്ച് ഇം കാരിയമെ ഏശുവുകാൽ ശിശിയര് പിന്നേം കേട്ടെ. 11അത്തുക്ക് ഏശു അവറകാൽ ചൊല്ലിയത്, “ഉടയാ പെണ്ണെ വുട്ടാലെ വോറേ പെണ്ണെ എടുത്താ, അവൻ മിന്നേലെ പെണ്ണുക്ക് വതിലാ എടാൺ എടുപെൺ കിടന്തു നടക്കിനെ. 12ഒരു പെൺമ്പുള്ളെ അവെ ആണവുട്ടാലെ വോറേ ഒരാളേത്തിൽ ചേന്താ അവളുമേ എടാൺ എടുപെൺ കിടന്തു നടക്കിനെ.”
കുഞ്ചിക്കാടെ ഏശു വായാതിനെ
മത്തായി 19:13–15; ലൂക്കോശ് 18:15–17
13അവൻ കയ്യെ വച്ച് വായാതുകേക്കുചൂട്ടി ചിലയാളുകെ കുഞ്ചിക്കാടെ ഏശുവുകാക്ക് കുടത്തെ; ശിശിയരുകാട് അവറളെ വിലയ്ക്കെ. 14അത്തുക്ക് ഏശു ശിശിയരുകാക്ക് കൂശോറി ചൊല്ലിയത്, “കുഞ്ചിക്കാടെ എൻകാക്ക് വരുകേക്ക് വുടിൻ; അവറളെ വിലക്കുവാനില്ലെ; തെയ്വ രാച്ചം ഇകത്തവേരാക്ക് ഒള്ളതാൻ. 15-16തെയ്വ രാച്ചമെ കുഞ്ചിക്കാടുവോലെ ഏത്തെടാത്തവൻ ഒരുനാളും അത്തിൽ കടകാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ” ഒണ്ണോൺ അവറാത്തുക്ക് കയ്യെ വച്ച് കൂശാടിയെ.
ഏശുവുകാക്ക് വരിനെ പണക്കാറൻ
മത്തായി 19:16–30; ലൂക്കോശ് 18:18–30
17അങ്ക് നുൺ ഏശു പോയവോളെ ഒരാ ഓടി വന്താലെ ഏശുവുക്ക് മില്ലോടേ വന്ത് മുട്ടക്കുത്തി, “നല്ലവനാനെ എശമാനനേ, എണ്ണെണ്ണേക്കുമൊള്ളെ ഉശിരു കിടപ്പെ ഏൻ എന്തെ ചെയ്യിളനേ?” ഒൺ കേട്ടെ. 18ഏശു അവൻകാൽ, “നീ എന്തുക്ക് എന്നെ നല്ലവൻ ഒൺ വുളിക്കിനെ? തെയ്വം ഒരാമട്ടും താൻ നല്ലവൻ വോറേ ആരും നാത്തെ. 19കൊൽവാനില്ലെ, നിച്ചനാത്തെ പെണ്ണാകാൽ കിടന്തു നടപ്പാനില്ലെ, കളവെ ചെയ്വാനില്ലെ, കളവെ ശാച്ചിയമെ ചൊൽവാനില്ലെ, ഒരാക്ക് ചതിയെ ചെയ്വാനില്ലെ, തായ് തന്തേരെ കവുനിക്കോണും ഒണ്ണിരുക്കിനെ മുടിവ് നിനക്ക് തിക്കിനാത്തതീ” ഒൺ അവൻകാക്ക് ഏശു കേട്ടെ. 20അത്തുക്ക് ഏശുവുകാക്ക് വന്താ, “എശമാനനേ, ഇതുകാടയെല്ലാം ഏൻ കുഞ്ചീൽ പുടിച്ചേ ചെയ് വരിനെതാൻ” ഒണ്ണെ. 21ഏശു അം മനിശനെ ആത്തിരത്തോടെ നോയ്ക്കാപ്പിലെ, “നിനക്ക് ഒരു കുറയിരുക്കിനെ; അതുനാലെ നീ പോയ് നിൻ ചൊത്ത് ചുമുത്തിരമെ മൊത്തമാ വിത്ത് കറുമമടേനവേരാക്ക് കൊടിൻ; അപ്പെ മേലോകെ രാച്ചത്തിൽ നിനക്ക് ചമ്പാത്തം ഒണ്ടാകും; അതോഞ്ച് നീ എനക്ക് പുറകോടേ വര്” ഒണ്ണെ. 22അവനുക്ക് കനേം ചൊത്ത് ചുമുത്തിരമെ ഇരുന്തനാലെ ഇം വശനങ്കാടെ കേട്ടത്തിലേ മുകറ് വാടി കവലപ്പട്ട് മണ്ടിയേയെ. 23പിന്നെ ഏശു ചുത്താം നോയ്ക്കാപ്പിലെ ശിശിയരുകാൽ, “കനേം ചൊത്ത് ചുമുത്തിരമെ ഒള്ളാ തെയ്വ രാച്ചത്തിൽ കടക്കിനത് ചരിയാനെ കറുമം താൻ.” 24ഏശു ഇകനെ ചൊല്ലിയതെ കേട്ടോൺ അവറെ അരണ്ടേയെ; പിന്നേം ഏശു ചൊല്ലിയത്, “മക്കളേ, തെയ്വ രാച്ചത്തിൽ കടക്കോണുമൊണ്ണാ ചരിയാനെ പങ്കപ്പാടുതാൻ. 25കനേം ചൊത്ത് ചുമുത്തിരമെ ഒള്ളാ തെയ്വ രാച്ചത്തിൽ കടക്കിനതക്കാട്ടി ഒട്ടകം ഊയിലെ തൊളെ വശീക്ക് കടന്തു പോനതുതാൻ എളുപ്പം.” 26ഇതെ കേട്ടത്തിലേ അവറെ ചരിയാനത്തിൽ അരണ്ട് പറന്ത് കേട്ടത്, “ഒണ്ണാ രച്ചിക്കപ്പടുകേക്ക് ആരുനാലെ മുടിഞ്ചോകും?” 27അത്തുക്ക് ഏശു അവറളെ കുറിപ്പാ നോയ്ക്കാപ്പിലെ ചൊല്ലിയത്, “മനിശെ മാനടവൻനാലെ അത് നടകാത്ത്, ഒണ്ണാ തെയ്വംനാലെ എല്ലാം മുടിഞ്ചോകും.” 28അന്നേരം പത്തിരോശ് അവൻകാക്ക്, “എങ്കെ എല്ലാം വീയ് ഒറിഞ്ചാപ്പിലെ നിനക്ക് പുറകോടേ വരിനതാനെ?” ഒൺ കേട്ടെ. 29-30അത്തുക്ക് ഏശു, “മെച്ചക്കമാ ഏൻ നിങ്കകാൽ ചൊന്നെ, ഏൻനാലയോ ഇം നല്ലെ ചേതിനാലയോ കൂരയാം അണ്ണൻ തമ്പിയേരാം പെയ്ങ്കാമാരാം തായ് തന്തേരാം പുള്ളെ കുട്ടികളാം ഉശമാം വുട്ടൊറിയിനവനുക്ക്, തണ്ടനയോടയേ എത്തിനാരം കൂരേം അണ്ണൻ തമ്പിയേരും തള്ളെ തന്തേരും പുള്ളെ കുട്ടികാടാം ഉശമാം ഇം കാലത്തിലേ കിടച്ചോകും. അതുവോലതാൻ ഇനി വരുനെ കാലത്തിൽ എണ്ണെണ്ണേക്കും ഇരുക്കിനെ ഉശിരും കിടച്ചോകും. 31ഒണ്ണാ ഇപ്പെ മുൻപന്തീൽ നിക്കിനെ പലയാളുകേം പിൻപന്തീലും ഇപ്പെ പിൻപന്തീൽ നിക്കിനെ പലയാളുകേം മുൻപന്തീലുമാകും.”
ചാവുകാരിയമെ പിന്നേം ചൊന്നെ
മത്തായി 20:17–19; ലൂക്കോശ് 18:31–34
32ഏശുവും ശിശിയരും എരുശലേമുക്ക് പോയവോളെ, ഏശു മില്ലോടേ പോമെ; അന്നേരം ശിശിയര് വെരുണ്ടേയെ; പുറകോടേ പോയവേരാളും അരണ്ടോൺ ഇരുന്തെ. പിന്നെ പന്നണ്ട് ശിശിയരാം കിട്ടേക്ക് വുളിച്ചാപ്പിലെ തനക്കിനി ആവപ്പോനെ കാരിയമെ ചൊല്ലിയെ. 33“നങ്കെ എരുശലേമുക്കു പോനെ; മനിശൻ മകനാനെ എന്നെ വലിയെ പൂയാരിയേരും മതപണ്ടിതരും പുടിച്ചാലെ അവനെ കൊല്ലോണും ഒൺ ചൊല്ലും. അകനെ അവറെ എന്നെ കൊണ്ണാകേക്ക് എകൂതരല്ലാത്തവേരാ കയ്യിൽ കൊടുക്കും. 34അവറെ മനിശനായ് വന്താളെ നിച്ചനാതെ ചൊല്ലും, അവനുക്ക് തുപ്പും, ചാട്ടവാറിൽ അടിക്കും, പിന്നെ അവറെ കൊണ്ണാകും. ഒണ്ണാ മൂണുനാ ഓഞ്ച് മനിശൻ മകനാനെ ഏൻ മടേൽ നുൺ എന്തിവരും.”
ആക്കോവും ഓകന്നാനും അവറെ പിരിയമെ ഏശുവുകാക്ക് ചൊന്നെ
മത്തായി 20:20–28
35ശെവതി മക്കെ ആക്കോവും ഓകന്നാനും ഏശുവുകാക്ക് വന്താലെ, “എശമാനനേ, എങ്കാക്കിരുക്കിനെ പിരിയമെ ചെയ് തരാമീ” ഒൺ കേട്ടെ. 36ഏശു അവറകാക്ക്, “ഏൻ നിങ്കാക്ക് എന്തനേ ചെയ് തരിളത്” ഒൺ കേട്ടെ. 37അത്തുക്ക് അവറെ ഇരണ്ടാളും, “വരുവപ്പോനെ നിൻ വെളിച്ചമാനെ അൻ രാച്ചത്തിൽ നീ പട്ടമെ ഏത്തെടുത്ത് കോയിമെ കട്ടിലേലിരുന്ത് അതികാരമെ നടത്തിനവോളെ എങ്കളിൽ ഒരാളെ നിനക്ക് വലത്തക്കോടും ഒരാളെ ഇടത്തക്കോടും വലിയോര് ഇരുക്കിനാനേ ഇരുത്താമീ?” ഒൺ കേട്ടെ. 38ഏശു അവറകാൽ, “നിങ്കെ എന്തെ കോക്കിനതൊൺ നിങ്കാക്ക് തിക്കിനാത്തെ. ഏൻ കുടിയ്ക്കിനെ തണ്ടനേലെ പാനെ പാത്തിരത്തിൽ നുൺ കുടിപ്പേക്ക് നിങ്കാക്കാകുമീ? ഏൻ ഏൽക്കിനെ തണ്ടനേലെ രാട്ടിപിരാട്ടുകെ എടുപ്പേക്ക് നിങ്കാക്കാകുമീ?” ഒൺ കേട്ടെ. 39അത്തുക്ക് അവറെ എങ്കാക്കാകും ഒൺ വതിലെ ചൊല്ലിയെ. അത്തുക്ക് ഏശു, “ഏൻ കുടിയ്ക്കിനെ പാത്തിരത്തിൽ നുൺ നിങ്കെ കുടിക്കും; ഏൻ ഏൽക്കിനെ രാട്ടിപിരാട്ടുകയാം നിങ്കെ ഏത്തെടുക്കും. 40ഒണ്ണാ എനക്ക് വലത്തക്കോടും ഇടത്തക്കോടും ഇരുപ്പേക്കൊള്ളെ അതികാരമെ കൊടുക്കിനത് ഏൻ നാത്തെ; അതെ ആരുക്ക് ഒരിയ്ക്കി ഇരുക്കിനതോ അവനുക്ക് അത് കിടയ്ക്കും.” 41ഇതെ കേട്ടവോളെ ഇനിയൊള്ളെ പത്ത് ശിശിയരും ആക്കോവുകാക്കും ഓകന്നാൻകാക്കും കൂശോറിയെ. 42ഏശു ഉടയാ ശിശിയരുകാടയെല്ലാം കിട്ടേക്ക് വുളിച്ചാലെ ഇകനെ ചൊല്ലിയെ, “എകൂതരല്ലാത്തവേരാളെ അവറെ മൂപ്പൻമാരുകാട് അതികാരമെ നടത്തിനെ ഒണ്ണും അവറാത്തുക്ക് അവറളേത്തിൽ അതികാരം ഒണ്ടൊണ്ണും നിങ്കാക്ക് തിക്കിനാത്തതീ? 43ഒണ്ണാ നിങ്കെ ഇടേൽ അകനെ ആവാനില്ലെ നിങ്കളേത്തിൽ വലിയവൻ ആകോണുമൊൺ നിനയ്ക്കിനവനെല്ലാം ഏവൽക്കാറൻ ആകോണും. 44നിങ്കളേത്തിൽ ഒരാ ഒണ്ണാമൻ ആവേക്ക് ആശിക്കിനതൊണ്ണാ അവൻ എല്ലാരുക്കും ഏവൽക്കാറനാകോണും. 45മനിശൻ മകനായ് വന്താ ഏവലെ എടുക്കെ വയ്പ്പേക്ക് നാത്തെ ഏവലെടുപ്പേക്കും കനേകവേരാക്കുചൂട്ടി ഉടയാ ഉശിരെ മറുവിലയായ് കൊടുപ്പേക്കുംതാൻ വന്തെ.”
കൺ തോണാത്താക്ക് ചുകമെ കൊടുക്കിനെ
മത്തായി 20:29–34; ലൂക്കോശ് 18:35–43
46ഏശു എരീകോ ഒണ്ണെ ഇടത്തിൽ വന്ത് ശിശിയരും മത്തും പോയവോളെ മാനടവനൊത്താ പുറകോടേ പോയെ; അവറെ പോയനേരം തിമായി മകൻ ബെർത്തിമായി ഒൺ പേരാനെ ഒരു കുരുടൻ വശിയരുകിൽ ഇരുന്ത് ഇരക്കുമെ. 47നശരായൻ ഏശു വരിനെ ഒൺ കേട്ടതും, “താവീത് മകനേ, എൻകാക്ക് കനിവെ കാട്ടോണുമെ” ഒൺ വുളിച്ച് ചൊൽവെ തലവച്ചെ. 48അത്തുക്ക് കിട്ടനുണ്ണവേരാ “ബുറീനെ ഇര്” ഒൺ ചൊല്ലിയാലെ അവൻകാക്ക് പിണയ്ങ്കെ. അപ്പണും അവൻ വലിയതാ “താവീത് മകനേ, എൻകാക്ക് കനിവെ കാട്ടോണുമേ” ഒൺ പിന്നേം കതറി കതറി വുളിച്ച് കോന്തെ. 49അതെ കേട്ടതും ഏശു അവുടെ നുണ്ണാപ്പിലെ “അവാളേ വുളീ” ഒൺ ചൊല്ലിയെ. അത്തുക്ക് അവറെ കൺ തോണാത്താളെ വുളിച്ചാലെ, “പേടിയാതെ, എന്തി വര്, അവൻ നിന്നെ വുളിക്കിനെ” ഒൺ കൺ തോണാത്താളെ വുളിച്ചെ. 50അത്തുക്ക് അവൻ എന്തിയാലെ ചൂടിയിരുന്തെ തുണിയാം ഒറിഞ്ചിട്ട് ഏശുവുകാക്ക് പോയെ. 51“ഏൻ നിനക്ക് എന്തെ ചെയ് തരോണുമൊൺ നീ നിനയ്ക്കിനെ” ഒൺ ഏശു കേട്ടെ. “എശമാനനേ, എൻ കണ്ണുക്ക് പാരുവെ കിടയ്ക്കോണും” ഒൺ അവൻ ചൊല്ലിയെ. 52അത്തുക്ക് ഏശു ചൊല്ലിയത്, “നീ പോ; നീ നമ്പിയതുനാലെ നിനക്ക് ചുകമായിരുക്കിനെ” ഒൺ ചൊല്ലിയതും അവാൾ കൺ തുറന്തേയെ; പിന്നെ ഏശുവുക്ക് പുറകോടേ അവനും മണ്ടിയേയെ.
Nu markerat:
മരുക്കോശ് 10: മന്നാൻ
Märk
Dela
Kopiera
Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in
@New Life Literature (NLL)