മരുക്കോശ് 2
2
കാൽ മുടങ്കി കിടന്താക്ക് ഏശു ചുകമെ കൊടുക്കിനെ
മത്തായി 9:1–8; ലൂക്കോശ് 5:17–26
1ചിലനാ ഓഞ്ച് ഏശു കവർന്നകൂം ഒണ്ണെ ഇടത്തുക്ക് തിരുമ്പി വന്തെ; ഇം ചേതി കൂറാ ഒത്തേ വെളിവായെ. 2തൊപ്പനൊൺ ഏശു ഇരുന്തെ കൂരേക്ക് ഒരുത്തിനകൂടി ഇടനാതെ മാനടവൻ വന്ത് കൂടിയെ. അന്നേരം അവറാത്തുക്ക് ഏശു തെയ്‌വ കാരിയമെ ചൊല്ലി കൊടുത്തെ. 3അമ്പോളെ നാലാ തളന്ത് കിടന്തെ ഒരാളെ ഏശുവുകാക്ക് ചിമ്പി കുടത്തെ. 4ആൾ കന്നനാലെ അവറാത്തുക്കു ഏശു ഇരുന്താനുക്ക് പോകേക്ക് കൂടാപ്പോയെ. അത്തുക്ക് അവറെ ഏശു ഇരുന്തെ കൂരേക്ക് മീത്തോടേ പൂച്ചാലെ നോയാളിയെ പല്ലക്കോടെ ഉറയ്‌ക്കി വച്ചെ. 5അവറെ നമ്പിക്കയെ കണ്ടോൺ ഏശു നോയാളീകാക്ക് “മകനേ, നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ. 6അത്തുക്ക് മതപണ്ടിതര് തങ്കളേ നിനച്ചത് എകനയൊണ്ണാ, 7“എന്ത്? തെയ്‌വ കുത്തമതാൻ ചെൻ ചൊന്നത് തെയ്‌വത്തുക്കല്ലാതെ പാപങ്കാടെ മന്നിപ്പേക്ക് ആരുക്ക് മുടിയും?” 8അവറെ നിനച്ചത് എന്തൊൺ ഏശുവുക്ക് വെളിവായതും, “നിങ്കെ എന്തുക്ക് ഇകനെ ഇതയത്തിൽ നിനയ്‌ക്കിനെ” ഒൺ ഏശു അവറകാൽ കേട്ടെ. 9“ഇം തളന്താകാൽ, ‘നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ’ ഒൺ ചൊന്നതോ ‘നീ കിടന്തെ പായെടുത്ത് എന്തി നടാ’ ഒൺ ചൊന്നതോ ഏളതുനേ എളുപ്പം? 10പൂമീൽ പാപങ്കാടെ മന്നിക്കേക്ക് മനിശൻ മകനാനെ എനക്ക് അതികാരം ഒണ്ടൊൺ ഏൻ നിങ്കാക്ക് കാട്ടി തരുവിളെ” ഒൺ ചൊല്ലിയോഞ്ച് അവൻ തളന്ത് കിടന്താളെ നോയ്‌ക്കാലെ ചൊല്ലിയത്, 11“എന്തി പായെ എടുത്ത് നിൻ കൂരേക്ക് പോ ഒൺ ഏൻ നിൻകാൽ ചൊന്നെ” ഒൺ ചൊല്ലിയെ. 12പുടീയൊൺ അവൻ എന്തി പായെ എടുത്ത് കൂടി ഇരുന്തവേരാക്ക് മില്ലോടേ എല്ലാരും കാൺങ്കേ പോയെ; ഇതെ കണ്ടാലെ അങ്ക് ഇരുന്തവേരാ എല്ലാരും അരിശുകപ്പട്ട്, “അമ്മച്ചേ, ഇത്തുക്കു മില്ലോട് ഒരുനാ കൂടി ഇകനെ എങ്കെ കണ്ടതില്ലെ” ഒൺ ചൊല്ലി തെയ്‌വമെ മകിമപ്പടുത്തിയെ.
ലേവിയൊണ്ണാളെ ഏശു ശിശിയനായ് വുളിച്ചെടുക്കിനെ
മത്തായി 9:9–13; ലൂക്കോശ് 5:27–32
13ഏശു പിന്നെ തേക്കമരികുക്ക് പോയാലെ തനക്ക് ചുത്തും വന്തിരുന്തവേരാക്കു തെയ്‌വ കാരിയമെ ചൊല്ലി കൊടുത്തെ. 14അവൻ അങ്ക് നുൺ പോയവോളെ അൽപായി മകൻ ലേവി കരമെ പിരിക്കിനാൻ ഇരുക്കിനതെ കണ്ടെ. “എനക്ക് പുറകോടേ വര്” ഒൺ അവനെ വുളിച്ചെ; അത്തുക്ക് ലേവി എന്തി ഏശുവുക്ക് പുറകോടേ പോയെ. 15അണ്ണേക്ക് റാവ് ലേവി ഏശുവാം ശിശിയരാം വിരുന്തുക്ക് വുളിച്ചെ; ഏശുവുക്ക് പുറകോടേ കരമെ പിരിക്കിനെ കനേംവേരാളും പാപികളും വന്ത് അവനും മത്തും തിൻബേക്ക് ഇരുന്തെ. 16ഇകത്തവേരാളും മത്തും ഏശു തീൻ തണ്ണിയെ കുടിച്ച് ഇരുക്കിനതെ പരീശര് ഒൺ ചൊന്നവേരാ കൂട്ടത്തിലെ മതപണ്ടിതര് കണ്ടാലെ അവൻ ശിശിയരുകാൽ, “കരമെ പിരിക്കിനവേരാളും പാപമെ ചെയ്‌നവേരാളും മത്തും ചെൻ തുൺ കുടിയ്‌ക്കിനത് എന്ത്” ഒൺ കേട്ടെ. 17ഏശു ഇതെ കേട്ടതും അവറകാക്ക് ചൊല്ലിയത്, “നന്തി നടക്കിനവനുക്കല്ലെ നോയാളികേക്ക് താൻ വയിത്തിയനക്കൊണ്ട് തേവെ; ഏൻ നീതിമാൻമാരെ നാത്തെ പാപികളെ വുളിപ്പേക്കുതാൻ വന്തിരുക്കിനത്” ഒൺ ചൊല്ലിയെ.
ഏശുവോലെ വോറയാരുമില്ലെ
മത്തായി 9:14–17; ലൂക്കോശ് 5:33–39
18രാട്ടിപിരാട്ടുകാറൻ ഓകന്നാൻ ശിശിയരുകാടും പരീശരുകാടും ചിലവോളെ നോയ്‌മ്പെ ഇരുക്കുമെ; ഒരുനാ ചിലവേരാ ഏശുവുകാക്ക് വന്ത് ഇകനെ കേട്ടെ, “രാട്ടിപിരാട്ടുകാറൻ ഓകന്നാൻ ശിശിയരുകാടും പരീശരുകാടും തീൻ തണ്ണിയെ കുടിയാതെ നോയ്‌മ്പെ നോത്ത് ഇരുക്കികീ; നിൻ ശിശിയര് മട്ടും എന്തു അകനെ ചെയ്യാത്തെ”? 19അത്തുക്ക് ഏശു, “കലിയാണക്കാറൻ കൂട്ടത്തിൽ ഇരുക്കിനവോളെ വിരുന്താളികെ പഞ്ചത്തുക്ക് ഇരുക്കേക്ക് മുടിയുമീ? നിച്ചമാ ഇല്ലെ; അവൻ കൂട്ടത്തിൽ ഇരുക്കിനവോളെ അവറാത്തുക്ക് നോയ്‌മ്പെ ഇരുക്കുവേക്ക് കൂടാത്ത്. 20ഒണ്ണാ കലിയാണക്കാറൻ അവറളെ വുട്ടു പുറിയിനെ കാലം വരും അന്നേരം അവറെ നോയ്‌മ്പെ എടുക്കും. 21ആരൊണ്ണാലും പശേ തുണീൽ പുതുവൻ തുണിയെ ചേത്ത് തയ്‌ക്കുമീ? ഇല്ലേ ഇല്ലെ; അകനെ ചെയ്യാ പുതുവൻ തുണി ചുരുയ്‌ങ്കി പശേ തുണീൽ നുൺ കിഞ്ചാലെ ഓട്ടെ മിന്നേ ഇരുന്തത്തുക്കും ചരിയാനതാ ആയോകും. 22പുതുവൻ വീഞ്ചെ#2:22 വീഞ്ച് മുന്തിരി നീരെ പുളിയ്‌ക്കെ വച്ചെടുക്കിനതാൻ ആരും പശേ തോൽ തുരിത്തീൽ ഊത്തി വയ്യാത്ത്; അകനെ വച്ചാ തുരിത്തി കിഞ്ച് മുന്തിരി വീഞ്ച് ഒത്തേ ഒശികോകും; അതുനാലെ പുതുവൻ വീഞ്ചെ പുതുവൻ തോൽ തുരിത്തീൽ വേണും ഊത്തി വയ്‌പ്പേക്ക്.”
ഏശുവെ എകൂതര് കുത്തമെ ചൊന്നെ
മത്തായി 12:1–8; ലൂക്കോശ് 6:1–5
23അവറെ ഒരു ശബത്ത് നാ കണ്ടയുശം വശിയേ നടന്ത് പോയവോളെ ശിശിയര് കതിരെ ഉരുവിയെടുത്ത് കൊറിച്ച് കിടന്തു പോയെ. 24പരീശരുകാട് ഇതെ കണ്ടോൺ ഏശുവുകാൽ, “നോയ്‌ക്കേ, നിൻ ശിശിയരുകാട് എന്തുക്ക് ഇകനെ ചെയ്യിനെ? ശബത്തുനാ ഇകനെ ചെയ്യിനത് നങ്കെ നീമത്തുക്ക് എതിരുതാനെ?” ഒൺ കേട്ടെ. 25ഏശു അവറകാൽ, പഞ്ചം പുടിച്ചവോളെ താവീത് രാശാവും കൂട്ടത്തിലിരുന്തവേരാളും എന്തെ ചെയ്യതൊൺ തിരുവെളുത്തിൽ എളുതിയിരുക്കിനതെ നിങ്കെ ഇനീമി വാശിയാത്തത്? 26അബിയാത്താർ വലിയെ പൂയാരി ഇരുന്തകാലം താൻ അത്; താവീത് തെയ്‌വ കൂടാരത്തുക്ക് പോയ് തെയ്‌വത്തുക്ക് മുകന്ത് വച്ചതും പൂയാരിയല്ലാതെ വോറയാരും തിൻബാനില്ലെ ഒൺ ചൊല്ലിയതുമാനെ അപ്പമെ എടുത്തു തുൺ കൂട്ടത്തിലവേരാക്കും കൊടുത്തെ. 27പിന്നെ ഏശു ചൊല്ലിയത്, “ശബത്ത് ഒണ്ണതു മനിശൻ നൽമേക്കുതാൻ വച്ചിരുക്കിനത്; അല്ലാതെ മനിശൻ ശബത്തിലെ നൽമേക്ക് നാത്തെ. 28അതുനാലെ മനിശൻ മകനാനെ ഏൻ ശബത്തുക്കും കരുത്താവുതാൻ” ഒൺ ചൊല്ലിയെ.
Nu markerat:
മരുക്കോശ് 2: മന്നാൻ
Märk
Dela
Kopiera
Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in
@New Life Literature (NLL)