മരുക്കോശ് 3

3
കയ് വരണ്ടാക്ക് ചുകമെ കൊടുക്കിനെ
മത്തായി 12:9–14; ലൂക്കോശ് 6:6–11
1പിന്നൊരുനാ ഏശു എകൂതാ പള്ളീക്ക് പോയപ്പെ കയ് വരണ്ടെ ഒരാ അങ്ക് ഇരുന്തെ. 2ശബത്ത് നാൾ അം മനിശനുക്ക് ചുകമെ കൊടുക്കുമീ ഒൺ പരീശരൊൺ ചൊന്നവേരാ കുറിപ്പാ നോയ്‌ക്കി ഇരുന്തെ. ചുകമെ കൊടുത്താ ഏശുവെ കുത്തമെ ചൊൽവച്ചൂട്ടിതാൻ അവറെ അകനെ ചെയ്യത്. 3കയ് വരണ്ടാളെ കണ്ടതും ഏശു അവൻകാൽ, “എന്തി എല്ലാരുക്കും നടുവെ നിൽ” ഒൺ ചൊല്ലിയെ. 4പിന്നെ ഏശു വതിലെ ചൊല്ലിയത്, “ശബത്തുനാ നല്ലതെ ചെയ്യിനതോ, കെട്ടതെ ചെയ്യിനതോ, ഉശിരെ കാപ്പാത്തിനതോ കാപ്പാത്താതിരുക്കിനതോ ഇത്തിലേളത് നല്ലത്?” ഒൺ അങ്ക് ഇരുന്തവേരാകാൽ കേട്ടെ. അത്തുക്ക് അവറെ വതിലെ ചൊല്ലാതെ നുണ്ണെ. 5ഏശു ചുത്തുകോടാം നോയ്‌ക്കപ്പെ അവറെ ചങ്കെടുത്തോൺ നിക്കിനതെ കണ്ടാലെ കവലെ നുറഞ്ച് കൂശോറി. പിന്നെ ഏശു കയ് വരണ്ടെ മനിശൻകാക്ക്, “നിൻ കയ്യെ നീട്ട്” ഒൺ ചൊല്ലിയെ; അവൻ കയ്യെ നീട്ടിയതും അന്നേരമേ അവനുക്ക് ചുകം കിടച്ചെ. 6പിന്നെ പരീശരുകാട് അങ്ക് നുൺ പോയി ഏശുവെ കൊൽകേക്കുചൂട്ടി കെരോതിയര് ഒണ്ണവേരാളും മത്തും ചേന്ത് ചട്ടമെ കെട്ടിയെ.
കനേംവേരാ ഏശുവുക്ക് പുറകോടേ പോനെ
7ഏശു ശിശിയരും മത്തും കെലീലാ തേക്കത്തുകാൽ വന്തെ; അന്നേരം വലിയെ ഒരു ആൾ കൂട്ടം കെലീലേൽ നുണ്ണും എകൂതിയാവിൽ നുണ്ണും 8എരുശലേമിൽ നുണ്ണും ഏതോമിൽ നുണ്ണും ഓർത്താൻ ആത്തുക്ക് കിട്ടേലെ കൂറാ നുണ്ണും ശോര്, ശീതോൻ ഒണ്ണെ കൂറാളെ ഇടത്തിൽ നുണ്ണും ഏശു ചെയ്യിനെ ചേതിയെ കേട്ട് അവൻകാക്കു വന്തെ. 9-10അനേമാളെ ചുകമായ്‌ക്കനാലെ നോയാളികയെല്ലാം ഏശുവെ തൊട്ട് ചുകമാകേക്ക് വന്തെ. അവറെ അവനെ നെശിക്കാകാതിരുപ്പച്ചൂട്ടി “വള്ളമെ ഒരുക്കി നുറുത്തിൻ” ഒൺ ഏശു ശിശിയരുകാൽ ചൊല്ലിയെ. 11അന്നേരം മുനി പുടിച്ചവേരാ ഏശുവെ കണ്ടോൺ കാലുക്ക് ബൂന്തെ; അമ്പോളെ അവറളിലൊള്ളെ മുനികാട് “നീ തെയ്‌വ മകൻതാൻ” ഒൺ വുളിച്ച് ചൊല്ലിയെ. 12അത്തുക്ക് ഏശു, “ഏൻ ആരൊൺ ചൊൽവാനില്ലെ” ഒൺ മുനികാട്ടുകാക്ക് താക്കലെ ഇടുകേം ചെയ്യെ.
പന്നണ്ട് ശിശിയരെ ഏശു വുളിച്ചെടുക്കിനെ
മത്തായി 10:1–4; ലൂക്കോശ് 6:12–16
13അതോഞ്ച് ഏശു ഒരു മലേക്ക് ഓറിപ്പോയ് ഉടയാക്ക് പിരിയമൊള്ളവേരാളെ കിട്ടേക്ക് വുളിച്ചെ; അത്തുക്ക് അവറെ അവൻകാക്കു വന്തെ. 14പിന്നയവൻ പന്നണ്ടുവേരാളെ അപ്പോശ്‌ത്തലരായ് പുറിച്ചെടുത്തെ. 15അത്തുക്ക് ഏശു, “എൻകാൽ ഇരുപ്പേക്ക് നിങ്കളെ വുളിച്ചെടുത്തിരുക്കിനെ; നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് നിങ്കളെ കടത്തി വുടുക്കും; മുനിയെ മുടുക്കുകേക്ക് നിങ്കാക്ക് ഏൻ അതികാരമെ തന്ത് വുടുക്കിനെ.” 16-17അവൻ വുളിച്ചെടുത്തെ പന്നണ്ട് അപ്പോശ്‌ത്തലരുകാട് പേരുതാൻ ഇകനെ: ശീമോനുക്ക് പത്തിരോശൊണ്ണും ശെവതി മക്കെ ആക്കോവുക്കും ഓകന്നാനുക്കും ഇടി മുശങ്കിനെ ഒൺ ചൊന്നെ ബൊവർക്കനേശ് ഒണ്ണും പേരയിട്ടെ. 18ഇനിയൊള്ളവേരാ അന്തിരയോശ്, പിലിപ്പോശ്, ബെർത്തലോമായി, മത്തായി, തോമശ്, അൽപായി മകൻ ആക്കോവ്, തത്തായി, ചാതീക്കുചൂട്ടി ചാനെ ശീമോൻ, 19ഏശുവെ കാട്ടി കൊടുത്തെ ഊതാ ഇശ്‌ക്കരിയോത്ത് ചേരതാൻ.
ഏശുവേത്തിൽ ഉരുമൻ നിക്കിനെ ഒൺ ചിലവേരാ ചൊന്നെ
മത്തായി 12:22–32; ലൂക്കോശ് 11:14–23; 12:10
20പിന്നെ അവറെ കൂരേക്ക് പോയവോളെ മാനടവൻ അവൻകാക്കു വന്തനാലെ തീൻ തണ്ണീ കുടിപ്പകൂടി നേരം കിടയാപ്പോയെ. 21ഏശു അകനയിരുന്തവോളതാൻ അവൻ കൂരേലവേരാ ചെന്നുക്കു കിരുക്കുതാൻ ഒൺ ചൊല്ലിക്കൂട്ടി പോകേക്ക് വന്തത്. 22അതെ കണ്ടോൺ എരുശലേമിൽ നുൺ വന്തെ മതപണ്ടിതര് ചൊല്ലിയത്, “മുനികാട് തലവൻ ബേൽശബൂൽ എന്നെ ഉരുമൻ താൻ ചെന്നേത്തിൽ നിക്കിനത്, അന്താൻ മുനിയെ ഉറക്കുകേക്കൊള്ളെ അതികാരമെ കൊടുക്കിനത്.” 23അത്തുക്ക് അവറളെ വുളിച്ചാലെ കതവോലെ ഏശു ചൊല്ലിയത്, “മുനി മുനിയമേ മുടുക്കുമീ? 24-25ഏളെ രാച്ചമും ഇരണ്ടായ് പുറിഞ്ച് അടിച്ച് പിണയ്‌ങ്കതൊണ്ണാ നാശമായ് മണ്ടും. അകനതാൻ പിണക്ക് നടക്കിനെ കൂരേലും. 26ഉരുമൻ ഉടയാളേത്തിലേ ഉടയാ അടിച്ച് പിണയ്‌ങ്കാ അവനുക്ക് നിലെ നിൽപ്പേക്ക് മുടിയുമീ? അവനുക്ക് ഒരുനാളും നിലെ നിൽപ്പേക്ക് മുടിയാത്ത്. 27തുറമാനെ ഒരു മനിശനെ പുടിച്ച് കെട്ടിയാലെ അല്ലാതെ അവൻ കൂരേലോറി അവനുക്കിരുക്കിനെ ഏത്തുകാടെ കൊള്ളയടിക്കേക്ക് ആരുക്കും മുടിയാത്ത്; മുതെ അവനെ പുടിച്ച് കെട്ടിയാ കൂരേലെ ഏത്തുകാടയെന്താം കൊള്ളയടിക്കാം. 28ഏൻ നിങ്കകാൽ ചത്തിയമാ ചൊന്നെ നിങ്കെ ചെയ്‌നടക്കിനെ കുത്തമാം കുറയാം തെയ്‌വ കുത്തമാം തെയ്‌വം മന്നിച്ചോകും. 29ഒണ്ണാ തെയ്‌വ ആത്തുമാവുക്ക് എതിരാ കുത്തമെ ചൊല്ലിയാ ഇം ഉലകത്തിലും വരുകേക്കൊള്ളത്തിലും അവനുക്ക് മന്നിപ്പ് കിടയാത്ത്.” 30ഇതെ എന്തുക്കു ചൊല്ലിയതൊണ്ണാ ഏശുവേത്തിൽ മുനി നിക്കിനെ ഒൺ അവറെ ചൊല്ലിയത്തുക്കുതാൻ.
ഏശു തള്ളയും പെയ്‌ങ്കാമാരും
മത്തായി 12:46–50; ലൂക്കോശ് 8:19–21
31അന്നേരം ഏശുവിലെ തള്ളേം തമ്പിയേരും അവൻ ഇരുന്തെ കൂരേക്ക് പുറത്തോട് വന്തു നുണ്ണോൺ അവനെ വുളിപ്പേക്ക് ആളെ കടത്തിവുട്ടെ. 32അവനുക്ക് ചുത്തും മനിശെ മാനടവൻ കൂടി ഇരുന്തനാലെ “നിൻ നിള്ളേം നുമ്പിയേരും പെയ്‌ങ്കാമാരും വന്തു പുറത്തോട് നിന്നെ തേടിനെ” ഒൺ അവറെ ചൊല്ലിയെ. 33അത്തുക്ക് ഏശു കേട്ടത്, “ആരുനേ എൻ തള്ളേം? എൻ തമ്പിയേരും?” 34പിന്നെ അവൻ ചുത്തും ഇരുന്തവേരാളെ നോയ്‌ക്കാലെ ചൊല്ലിയത്, 35“തെയ്‌വത്തിലെ പിരിയമെ ചെയ്യിനവൻ ആരോ അവറതാൻ എൻ തള്ളേം തമ്പിയേരും പെയ്‌ങ്കാമാരും.”

Märk

Dela

Kopiera

None

Vill du ha dina höjdpunkter sparade på alla dina enheter? Registrera dig eller logga in