Uphawu lweYouVersion
Khetha Uphawu

ഉൽപ്പത്തി 10

10
ജനതകളുടെ പട്ടിക
1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി സംബന്ധിച്ച വിവരം: പ്രളയത്തിനുശേഷം അവർക്കു പുത്രന്മാരുണ്ടായി.
യാഫെത്യർ
2യാഫെത്തിന്റെ പുത്രന്മാർ:#10:2 പുത്രന്മാർ എന്ന വാക്കിന്, പിൻഗാമികൾ, അനന്തരാവകാശികൾ, രാഷ്ട്രങ്ങൾ എന്നീ അർഥങ്ങളുണ്ട്. വാ. 3, 4, 6, 7, 20–23, 29, 31 കാണുക.
ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
3ഗോമെരിന്റെ പുത്രന്മാർ:
അശ്കേനസ്, രീഫത്ത്, തോഗർമാ.
4യാവാന്റെ പുത്രന്മാർ:
എലീശാ, തർശീശ്, കിത്ത്യർ, ദോദാന്യർ.#10:4 ചി.കൈ.പ്ര. റോദാന്യർ. 5ഇവരിൽനിന്ന് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ ഉത്ഭവിച്ചു. അവർ അതതുദേശങ്ങളിൽ അവരവരുടെ ഭാഷ സംസാരിച്ച് വിവിധഗോത്രങ്ങളും ജനതകളുമായി താമസിച്ചുവന്നു.
ഹാമ്യർ
6ഹാമിന്റെ പുത്രന്മാർ:
കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
7കൂശിന്റെ പുത്രന്മാർ:
സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ.
രാമായുടെ പുത്രന്മാർ:
ശേബാ, ദേദാൻ.
8കൂശ് നിമ്രോദിന്റെ പിതാവായിരുന്നു.#10:8 പിതാവ് എന്ന വാക്കിന്, പൂർവികൻ, സ്ഥാപകൻ, മുൻഗാമി എന്നീ അർഥങ്ങളുണ്ട്. വാ. 13, 15, 24, 26 കാണുക. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു. 9അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്. 10അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ#10:10 9 അതായത്, ബാബേൽ ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു. 11അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്, 12നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു.
13ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, 14പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്), കഫ്തോരീം
എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.#10:14 ഉത്ഭവിച്ചത് മൂ.ഭാ. ഈജിപ്റ്റ് എന്ന പിതാവിൽനിന്നായിരുന്നു.
15കനാന്റെ പുത്രന്മാർ:
ആദ്യജാതനായ സീദോൻ, ഹിത്യർ, 16യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, 17ഹിവ്യർ, അർഖ്യർ, സീന്യർ, 18അർവാദ്യർ, സെമാര്യർ, ഹമാത്യർ.
പിൽക്കാലത്ത് കനാന്യവംശങ്ങൾ ചിതറിപ്പോകുകയും 19കനാന്റെ അതിരുകൾ സീദോൻമുതൽ ഗെരാർവഴിയായി ഗസ്സാവരെയും സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നിവ വഴിയായി ലാശാവരെയുമായിരുന്നു.
20ഇവരാണ് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും കുലങ്ങളും ഭാഷകളും അനുസരിച്ചു ചിതറിത്താമസിച്ചിരുന്ന ഹാമിൻപുത്രന്മാർ.
ശേമ്യർ
21യാഫെത്തിന്റെ മൂത്തസഹോദരനായ ശേമിനും പുത്രന്മാർ ജനിച്ചു; ഏബെരിന്റെ പുത്രന്മാർക്കെല്ലാവർക്കും പൂർവപിതാവ് ശേം ആയിരുന്നു.
22ശേമിന്റെ പുത്രന്മാർ:
ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
23അരാമിന്റെ പുത്രന്മാർ:
ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.#10:23 മൂ.ഭാ. മശ്; 1 ദിന. 1:17 കാണുക.
24അർപ്പക്ഷാദ് ശേലഹിന്റെ പിതാവും
ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
25ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു:
ഒരുവന്റെ പേര് പേലെഗ്#10:25 വിഭജനം എന്നർഥം. എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്.#10:25 ഉൽ. 11:8-9 അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
26യോക്താന്റെ പുത്രന്മാർ:
അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്, 27ഹദോരാം, ഊസാൽ, ദിക്ലാ, 28ഓബാൽ, അബീമായേൽ, ശേബാ, 29ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
30അവർ അധിവസിച്ചിരുന്ന പ്രദേശം മേശാമുതൽ കിഴക്കൻ മലമ്പ്രദേശമായ സേഫാർവരെ വ്യാപിച്ചിരുന്നു.
31കുലങ്ങളും ഭാഷകളും അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും താമസിച്ചിരുന്ന ശേമ്യപുത്രന്മാർ ഇവരായിരുന്നു.
32ദേശവും കുലവും അനുസരിച്ച് നോഹയുടെ പുത്രന്മാരുടെ വംശാവലി ഇവയാണ്. ഇവരിൽനിന്നാണ് പ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ വ്യാപിച്ചത്.

Qaqambisa

Share

Copy

None

Ufuna ukuba iimbalasane zakho zigcinwe kuzo zonke izixhobo zakho? Bhalisela okanye ngena