YouVersion Logo
Search Icon

JAKOBA മുഖവുര

മുഖവുര
സാർവത്രിക ലേഖനങ്ങൾ
യാക്കോബ്, പത്രോസ്, യോഹന്നാൻ, യൂദാ എന്നിവർ എഴുതിയ ഏഴു ലേഖനങ്ങൾ സാർവത്രിക ലേഖനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. ലോകമെങ്ങും അഥവാ റോമാസാമ്രാജ്യത്തിലെങ്ങും ചിതറിപ്പാർത്തിരുന്ന ക്രിസ്ത്യാനികൾക്കുള്ള ഉപദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം.
യോഹന്നാന്റെ രണ്ടും മൂന്നും ലേഖനങ്ങൾ സാർവജനീന സ്വഭാവമുള്ളവയാണെങ്കിലും ചില വ്യക്തികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്.
അങ്ങുമിങ്ങും ചിതറിപ്പാർത്തിരുന്ന യെഹൂദക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള പ്രബോധനങ്ങളാണ് ഈ കത്തിൽ അടങ്ങിയിരിക്കുന്നത്. ഏതു സാഹചര്യത്തിലായാലും ക്രൈസ്തവർ അവലംബിക്കേണ്ട മനോഭാവം എന്തായിരിക്കണമെന്നു യാക്കോബ് ചൂണ്ടിക്കാണിക്കുന്നു. സമ്പന്നതയും ദാരിദ്ര്യവും, പരീക്ഷണങ്ങളും സൽകർമങ്ങളും, വിശ്വാസവും പ്രവൃത്തികളും, നാവിന്റെ ദുരുപയോഗം, ദൈവികമായ ജ്ഞാനം, അഹങ്കാരം, മാത്സര്യം, വിനയം, അന്യരെ വിധിക്കുക, ആത്മപ്രശംസ, രോഗശാന്തിക്കുവേണ്ടിയുള്ള പ്രാർഥന മുതലായ വിഷയങ്ങളെപ്പറ്റി ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രവൃത്തികൂടാതെയുള്ള വിശ്വാസം നിർജീവമാണെന്നു ഗ്രന്ഥകർത്താവു സമർഥിച്ചിരിക്കുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1
വിശ്വാസവും ജ്ഞാനവും 1:2-8
ദാരിദ്ര്യവും സമ്പത്തും 1:9-11
പരീക്ഷണങ്ങൾ 1:12-18
ശ്രവണവും പ്രവൃത്തിയും 1:19-27
പക്ഷപാതം-ഒരു മുന്നറിയിപ്പ് 2:1-13
വിശ്വാസവും പ്രവൃത്തിയും 2:14-26
നാവിന്റെ ധർമം 3:1-18
ക്രിസ്ത്യാനിയും ലോകവും 4:1-5:6
വിവിധ ഉപദേശങ്ങൾ 5:7-20

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in