ഓകന്നാൻ 17
17
ഏശു ഉടയാ ശിശിയരുകാട്ടുക്കുചൂട്ടി വായാതിനെ
1ഏശു ഇതയെല്ലാം ചൊല്ലിയോഞ്ച് മേലോകമെ നോയ്ക്കി വായാതി ചൊല്ലിയത് എന്തൊണ്ണാ, “തകപ്പനേ, നേരം കിട്ടെ തട്ടെ ആയേയെ; നിൻ മകൻ നിന്നെ മകിമപ്പടുത്തുകേക്ക് നിൻ മകനെ മകിമപ്പടുത്തോണുമെ. 2നീ അവനുക്ക് കൊടുത്തിരുക്കിനെ എല്ലാരുക്കും എണ്ണെണ്ണേക്കുമൊളെള ഉശിരെ കൊടുക്കിളത്തുക്ക് നീ എല്ലാ മനിശെ മാനടവനുക്കുംമേൽ ഒള്ളെ അതികാരമെ അവനുക്ക് കൊടുത്തിരുക്കിനെ. 3ഒരേയൊരു ചത്തിയെ തെയ്വമാനെ നിന്നാം നീ കടത്തിവുട്ടെ ഏശു കിരിശ്ത്തുവാം തിക്കിനൊണ്ടാനതുതാൻ എണ്ണണ്ണേക്കുമൊള്ളെ ഉശിര്. 4നീ എനക്ക് ചെയ്വെ തന്തെ വേലയെ ചെയ് ഓച്ചതിനാലെ പൂമീൽ നിന്നെ മകിമെ ഒള്ളവനായ്ക്കിരുക്കിനെ. 5ഇപ്പെ തകപ്പനേ, ഉലകം ഒണ്ടാനത്തുക്കും മിന്നേ എനക്ക് നിൻകാലിരുന്തെ മകത്തത്തിൽ ഇപ്പെ എന്നാം നിൻ കൂട്ടത്തിൽ മകിമപ്പടുത്തോണുമെ.
6നീ ഇം ഉലകത്തിൽ എനക്ക് തന്തിരുക്കിനവേരാക്ക് ഏൻ നിന്നെ വെളിപ്പടുത്തി ഇരുക്കിനെ. അവറെ നിൻ ആളുകയായിരുന്തെ; നീ അവറളെ എനക്ക് തരുകേം അവറെ നിൻ വശനമെ പാലിക്കുകേം ചെയ്യെ. 7നീ എനക്ക് തന്തതെല്ലാം നിന്നിൽ നുൺ താൻ ഒൺ അവറാത്തുക്ക് ഇപ്പെ തിക്കിലൊണ്ടായിരുക്കിനെ. 8എന്തൊണ്ണാ നീ എനക്ക് തന്തെ വശനം ഏൻ അവറാത്തുക്ക് ചൊല്ലി കൊടുക്കുകേം അവറെ അതെ ഏത്തെടുക്കുകേം ചെയ്യെ; ചത്തിയമാ ഏൻ നിൻകാൽ നുൺ വന്തെ ഒണ്ണും നീ എന്നെ കടത്തിവുട്ടിരുക്കിനെ ഒണ്ണും അവറെ നമ്പി ഇരുക്കിനെ. 9ഏൻ അവറാത്തുക്കുചൂട്ടി വായാതിനെ; ഏൻ ഉലകത്തിലൊള്ളെ എല്ലാരുക്കുചൂട്ടീമില്ലെ നീ എനക്ക് തന്തവേരാക്കുചൂട്ടിതാൻ വായാതിനത്. എന്തൊണ്ണാ അവറെ നിൻ ആളുകതാനെ. 10എനക്കൊള്ളതെല്ലാം നിനക്കൊള്ളതാൻ നിനക്കൊള്ളതെല്ലാം എനക്കൊള്ളതുമാനെ; അവറനാലെ ഏൻ മകത്തപ്പട്ടുമിരുക്കിനെ. 11ഏൻ ഇനി ഉലകത്തിൽ ഇരുക്കിനതില്ലെ; ഒണ്ണാ ചേരളോ ഉലകത്തിലേ ഇരുക്കിനെ; ഏനോ നിൻകാക്ക് വരിനെ. ചുത്തമാനെ തകപ്പനേ, നങ്കെ ഒത്തുമയാ ഇരുക്കിനതുവോലെ അവറളും ഒത്തുമയാ ഇരുക്കിളത്തുക്ക് നീ എനക്ക് തന്തെ നിൻ നാമത്തിൽ അവറളെ കാത്തോകോണുമേ. 12ഏൻ അവറെ കൂട്ടത്തിൽ ഇരുന്തവോളെ നീ എനക്ക് തന്തെ നാമത്തിൽ ഏൻ അവറളെ കാത്തു വച്ചെ; തിരുവെളുത്തിൽ എളുതിയിരുക്കിനത് നടമാളത്തുക്കുചൂട്ടി നാശം വരന്തെ അം ഒരായല്ലാതെ വോറാരും നാശം കെട്ടു പോയതില്ലെ. 13ഏൻ ഇപ്പെ നിൻകാക്ക് വരിനെ; അവറളിൽ എൻ പിരിയം ബൂറാ നുറകേക്ക് ഏൻ ഇതെ ഉലകത്തിൽ ഇരുക്കിനവോളയെ ചൊന്നെ. 14ഏൻ അവറാത്തുക്ക് നിൻ വശനമെ കൊടുത്തെ; ഒണ്ണാ ഉലകത്തുക്ക് അവറകാൽ വുറോതമായെ; എന്തൊണ്ണാ ഏൻ ഉലകത്തിലൊള്ളാ അല്ലാത്തതുവോലെ അവറളും ഉലകത്തുക്കൊള്ളവേരാ അല്ലാത്തതുനാലതാൻ അവറെ ചേരകാക്ക് വുറോതമായത്. 15അവറളെ ഉലകത്തിൽ നുൺ എടുക്കോണും ഒണ്ണില്ലെ. അവറളെ കുറുപ്പുനാത്തവനാനെ പിശാശ് കയ്യിൽ നുൺ കാപ്പാത്തോണും ഒൺ താൻ ഏൻ വായാതിനത്. 16ഏൻ ഉലകത്തിൽ നുണ്ണൊള്ളാ അല്ലാത്തതുവോലെ നിങ്കളും ഉലകത്തിൽ നുണ്ണൊള്ളവേരാ നാത്തെ. 17ചത്തിയത്തിൽ അവറളെ ചുത്തമാക്കോണുമേ; നിൻ വശനം ചത്തിയമാനെ. 18നീ എന്നെ ഉലകത്തുക്ക് കടത്തി വുട്ടതുവോലെ ഏനും അവറളെ ഉലകത്തുക്ക് കടത്തിവുട്ടിരുക്കിനെ. 19അവറളും ചത്തിയത്തിൽ ചുത്തമാകിളത്തുക്ക് അവറാത്തുക്കുചൂട്ടി ഏനും എന്നമേ ചുത്തമാക്കിനെ.
20ഏൻ വായാതിനത് ചേരാക്കുചൂട്ടി മട്ടുമില്ലെ. ചേരെ വാക്കെ കേട്ട് എന്നെ നമ്പുകേക്കൊള്ളവേരാക്കുചൂട്ടീം താൻ. 21തകപ്പനേ, ഏൻ നിന്നേത്തിലും നീ എന്നേത്തിലുമായിരുക്കിനതുവോലെ അവറളും ഒത്തുമയാളത്തുക്കും നീ എന്നെ കടത്തിവുട്ടിരുക്കിനെ ഒൺ ഉലകത്തിൽ ഒള്ളവേരാ നമ്പുളത്തുക്കും അവറെ നങ്കളിൽ ചേരിളത്തുക്കും താൻ ഏൻ വായാതിനത്. 22നങ്കെ ഒണ്ണായ് ഇരുക്കിനവോലെ അവറളും ഒത്തുമയായ് ഇരുക്കിളത്തുക്ക് നീ എനക്ക് തന്തെ മകത്തം ഏൻ അവറാത്തുക്ക് കൊടുത്തിരുക്കിനെ. 23ഏൻ അവറളിലും നീ എന്നേത്തിലുമാനെ; നീ എന്നെ കടത്തിവുട്ടെ ഒണ്ണും നീ എൻകാൽ ആത്തിരമാ ഇരുന്തതുവോലെ അവറകാലും ആത്തിരമാ ഇരുക്കിനയൊണ്ണും ഉലകത്തുക്ക് തിക്കിലൊണ്ടാളത്തുക്ക് അവറെ ഒത്തുമേൽ തികഞ്ചിവരിളത്തുക്കുചൂട്ടിതാൻ.”
24“തകപ്പനേ, നീ എനക്ക് തന്തിരുക്കിനവേരാ ഏൻ ഇരുക്കിനെ ഇടത്തിൽ എൻ കൂട്ടത്തിൽ ഇരുക്കേക്കും ഉലകം പടയ്ക്കിനത്തുക്ക് മിന്നേ നീ എൻകാൽ ആത്തിരമായ് ഇരുന്തനാലെ നീ എനക്ക് തന്തിരുക്കിനെ മകത്തമെ കാൺമ്പേക്ക് ഏൻ ആശിക്കിനെ. 25നീതിയൊള്ളെ തകപ്പനേ, ഉലകത്തിൽ ഒള്ളവേരാക്ക് നിന്നെ തിക്കിലെ; ഒണ്ണാലും എനക്ക് നിന്നെ തിക്കിനൊള്ളെ; നീ എന്നെ കടത്തിവുട്ടിരുക്കിനെ ഒൺ അവറാത്തുക്കും തിക്കിനൊള്ളെ. 26ഏൻ അവറാത്തുക്ക് നിന്നെ വെളിപ്പടുത്തി കൊടുത്തിരുക്കിനെ. നിനക്ക് എൻകാലൊള്ളെ ആത്തിരം അവറളിലാകേക്കും ഏനേ അവറളിലാകേക്കും ഇനീം അവറാത്തുക്ക് നിന്നെ ഏൻ വെളിപ്പടുത്തി കൊടുക്കും.”
Currently Selected:
ഓകന്നാൻ 17: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)