1
EZEKIELA 33:11
സത്യവേദപുസ്തകം C.L. (BSI)
“സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്റെ മരണത്തിലല്ല അയാൾ തന്റെ ദുർമാർഗം വിട്ടു ജീവിക്കുന്നതിലാണ് എന്റെ സന്തോഷം. പിന്തിരിയുവിൻ നിങ്ങളുടെ ദുർമാർഗത്തിൽനിന്നു പിന്തിരിയുവിൻ ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കണം?”
താരതമ്യം
EZEKIELA 33:11 പര്യവേക്ഷണം ചെയ്യുക
2
EZEKIELA 33:7
മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേലിന് ഒരു കാവല്ക്കാരനായി നിയോഗിച്ചിരിക്കുന്നു. എന്റെ അരുളപ്പാട് കേൾക്കുമ്പോൾ എന്റെ മുന്നറിയിപ്പ് അവരെ അറിയിക്കുക.
EZEKIELA 33:7 പര്യവേക്ഷണം ചെയ്യുക
3
EZEKIELA 33:9
തന്റെ അകൃത്യത്തിൽനിന്നു പിന്തിരിയാൻ ദുഷ്ടനു മുന്നറിയിപ്പു നല്കിയിട്ടും അവൻ തന്റെ വഴിയിൽനിന്നു പിന്തിരിയാതിരുന്നാൽ അവൻ തന്റെ അപരാധം നിമിത്തം മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.”
EZEKIELA 33:9 പര്യവേക്ഷണം ചെയ്യുക
4
EZEKIELA 33:6
കാവല്ക്കാരൻ വാൾ വരുന്നതു കാണുകയും കാഹളം മുഴക്കാതിരിക്കുകയും ചെയ്താൽ ജനത്തിനു മുന്നറിയിപ്പു ലഭിക്കുന്നില്ല. വാൾ വന്നു ജനത്തിൽ ആരെയെങ്കിലും വധിച്ചാൽ അവൻ തന്റെ അപരാധം മൂലമാണു സംഹരിക്കപ്പെടുന്നതെങ്കിലും അയാളുടെ ജീവനു കാവല്ക്കാരനോട് ഞാൻ പകരം ചോദിക്കും.
EZEKIELA 33:6 പര്യവേക്ഷണം ചെയ്യുക
5
EZEKIELA 33:5
കാഹളധ്വനി കേട്ടു എങ്കിലും അവൻ ആ മുന്നറിയിപ്പ് കാര്യമാക്കിയില്ല. അവന്റെ രക്തത്തിന്റെ ഉത്തരവാദി അവൻ തന്നെ. അവൻ മുന്നറിയിപ്പു ഗൗനിച്ചിരുന്നെങ്കിൽ തന്റെ ജീവൻ രക്ഷിക്കുമായിരുന്നു.
EZEKIELA 33:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ