1
THUPUAN 16:15
സത്യവേദപുസ്തകം C.L. (BSI)
“ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു! ഉണർന്നിരുന്നു തന്റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവൻ അനുഗൃഹീതൻ! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.”
താരതമ്യം
THUPUAN 16:15 പര്യവേക്ഷണം ചെയ്യുക
2
THUPUAN 16:12
പിന്നീട് ആറാമത്തെ മാലാഖ യൂഫ്രട്ടീസ് എന്ന മഹാനദിയിൽ തന്റെ കലശം ഒഴിച്ചു. ഉടനെ അതിലെ ജലം വറ്റിപ്പോയി. അങ്ങനെ കിഴക്കുനിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുക്കപ്പെട്ടു.
THUPUAN 16:12 പര്യവേക്ഷണം ചെയ്യുക
3
THUPUAN 16:14
അദ്ഭുതപ്രവൃത്തികൾ ചെയ്യുന്ന പൈശാചികാത്മാക്കളാണ് അവർ. സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനുവേണ്ടി ലോകത്തെങ്ങുമുള്ള രാജാക്കന്മാരെ ഒരുമിച്ചു കൂട്ടുന്നതിനായി അവർ അവരുടെ അടുക്കലേക്കു പോകുന്നു.
THUPUAN 16:14 പര്യവേക്ഷണം ചെയ്യുക
4
THUPUAN 16:13
ഉഗ്രസർപ്പത്തിന്റെ വായിൽനിന്നും, മൃഗത്തിന്റെ വായിൽനിന്നും, വ്യാജപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെയുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു.
THUPUAN 16:13 പര്യവേക്ഷണം ചെയ്യുക
5
THUPUAN 16:9
അത്യുഗ്രമായ ചൂടുകൊണ്ട് മനുഷ്യൻ പൊരിഞ്ഞുപോയി. എന്നിട്ടും ഈ മഹാമാരികളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ അവർ ശപിച്ചു; അവർ പശ്ചാത്തപിക്കുകയോ, ദൈവത്തിനു മഹത്ത്വം നല്കുകയോ ചെയ്തില്ല.
THUPUAN 16:9 പര്യവേക്ഷണം ചെയ്യുക
6
THUPUAN 16:2
ഒന്നാമത്തെ മാലാഖ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു. അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യർക്ക് കഠിന വേദന ഉളവാക്കുന്ന വല്ലാത്ത വ്രണങ്ങളുണ്ടായി.
THUPUAN 16:2 പര്യവേക്ഷണം ചെയ്യുക
7
THUPUAN 16:16
ആ ആത്മാക്കൾ അവരെ എബ്രായ ഭാഷയിൽ ‘ഹർമ്മഗെദ്ദോൻ’ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചു കൂട്ടി.
THUPUAN 16:16 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ