1
ആവർത്തനപുസ്തകം 7:9
സത്യവേദപുസ്തകം OV Bible (BSI)
ആകയാൽ നിന്റെ ദൈവമായ യഹോവ തന്നെ ദൈവം; അവൻ തന്നെ സത്യദൈവം എന്നു നീ അറിയേണം: അവൻ തന്നെ സ്നേഹിച്ച് തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.
താരതമ്യം
ആവർത്തനപുസ്തകം 7:9 പര്യവേക്ഷണം ചെയ്യുക
2
ആവർത്തനപുസ്തകം 7:6
നിന്റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
ആവർത്തനപുസ്തകം 7:6 പര്യവേക്ഷണം ചെയ്യുക
3
ആവർത്തനപുസ്തകം 7:8
യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കൈയാൽ പുറപ്പെടുവിച്ച് അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കൈയിൽനിന്നു വീണ്ടെടുത്തത്.
ആവർത്തനപുസ്തകം 7:8 പര്യവേക്ഷണം ചെയ്യുക
4
ആവർത്തനപുസ്തകം 7:7
നിങ്ങൾ സംഖ്യയിൽ സകല ജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങൾ സകല ജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നത്.
ആവർത്തനപുസ്തകം 7:7 പര്യവേക്ഷണം ചെയ്യുക
5
ആവർത്തനപുസ്തകം 7:14
നീ സകല ജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.
ആവർത്തനപുസ്തകം 7:14 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ