സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച്
സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു;
അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ
നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.
‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല,
അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ
അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട്
എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു;
ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി.