ദൈവമേ, ഞാൻ അങ്ങേയോട് അപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ;
ചെവി എങ്കലേക്ക് ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.
അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന്
വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ,
അങ്ങേയുടെ അത്ഭുതകാരുണ്യം കാണിക്കണമേ.