1
സങ്കീ. 37:4
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; കർത്താവ് നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്കു തരും.
താരതമ്യം
സങ്കീ. 37:4 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 37:5
നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക; കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും.
സങ്കീ. 37:5 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 37:7
യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്.
സങ്കീ. 37:7 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 37:3
യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക.
സങ്കീ. 37:3 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 37:23-24
ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.
സങ്കീ. 37:23-24 പര്യവേക്ഷണം ചെയ്യുക
6
സങ്കീ. 37:6
കർത്താവ് നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
സങ്കീ. 37:6 പര്യവേക്ഷണം ചെയ്യുക
7
സങ്കീ. 37:8
കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും.
സങ്കീ. 37:8 പര്യവേക്ഷണം ചെയ്യുക
8
സങ്കീ. 37:25
ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
സങ്കീ. 37:25 പര്യവേക്ഷണം ചെയ്യുക
9
സങ്കീ. 37:1
ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്; നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്.
സങ്കീ. 37:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ