1
സങ്കീ. 55:22
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; അവിടുന്ന് നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല.
താരതമ്യം
സങ്കീ. 55:22 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 55:17
ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും; കർത്താവ് എന്റെ പ്രാർത്ഥന കേൾക്കും.
സങ്കീ. 55:17 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 55:23
ദൈവമേ, അങ്ങ് അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും; കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല; എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
സങ്കീ. 55:23 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 55:16
ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
സങ്കീ. 55:16 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 55:18
എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു. അവർ ആരും എന്നോട് അടുക്കാത്തവിധം കർത്താവ് എന്റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി
സങ്കീ. 55:18 പര്യവേക്ഷണം ചെയ്യുക
6
സങ്കീ. 55:1
ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.
സങ്കീ. 55:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ