“മൂന്നിൽ ഒരംശം ഞാൻ തീയിൽകൂടി കടത്തി
വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും;
പൊന്നു ശോധന കഴിക്കുന്നതുപോലെ
അവരെ ശോധനകഴിക്കും;
അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും
ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും.
'അവർ എന്റെ ജനം’ എന്നു ഞാൻ പറയും;
'യഹോവ എന്റെ ദൈവം’ എന്ന് അവരും പറയും.”