സെഖ. 13
13
പാപത്തിൽനിന്നുള്ള ശുദ്ധീകരണം
1“ആ നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേം നിവാസികൾക്കും പാപത്തിന്‍റെയും മാലിന്യത്തിന്‍റെയും പരിഹാരത്തിനായി ഒരു ഉറവ തുറന്നിരിക്കും.
2“ആ നാളിൽ ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഓർക്കുകയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്ന് നീക്കിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്. 3ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോട്: “യഹോവയുടെ നാമത്തിൽ ഭോഷ്ക്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കുകയില്ല” എന്നു പറയുകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കുമ്പോൾ തന്നെ അവനെ കുത്തിക്കളയുകയും ചെയ്യും.
4“ആ നാളിൽ പ്രവാചകന്മാർ പ്രവചിക്കുമ്പോൾ ഓരോരുത്തൻ അവനവന്‍റെ ദർശനത്തെക്കുറിച്ച് ലജ്ജിക്കും; വഞ്ചിക്കാനായി അവർ രോമമുള്ള മേലങ്കി ധരിക്കുകയുമില്ല. 5‘ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്‍റെ ബാല്യത്തിൽ തന്നെ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു’ #13:5 എന്‍റെ ബാല്യത്തിൽ തന്നെ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു’ എന്‍റെ ബാല്യത്തിൽ തന്നെ ഒരാൾ കന്നുകാലികളെ പരിപാലിക്കുവാൻ എന്നെ പഠിപ്പിച്ചു എന്നുമാകാം. എന്ന് അവൻ പറയും.” എന്നാൽ അവനോട്: 6“നിന്‍റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്ത്?” എന്നു ചോദിക്കുന്നതിന് അവൻ: “എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ച് ഞാൻ അടികൊണ്ടതാകുന്നു” എന്ന് ഉത്തരം പറയും.
ഇടയനെ വെട്ടുന്നു, ആടുകൾ ചിതറിക്കപ്പെടുന്നു
7“വാളേ, എന്‍റെ ഇടയന്‍റെ നേരെയും
എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക”
എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്;
“ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക;
ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.
8എന്നാൽ സർവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും;
മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും”
എന്നു യഹോവയുടെ അരുളപ്പാട്.
9“മൂന്നിൽ ഒരംശം ഞാൻ തീയിൽകൂടി കടത്തി
വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും;
പൊന്നു ശോധന കഴിക്കുന്നതുപോലെ
അവരെ ശോധനകഴിക്കും;
അവർ എന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും
ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും.
'അവർ എന്‍റെ ജനം’ എന്നു ഞാൻ പറയും;
'യഹോവ എന്‍റെ ദൈവം’ എന്ന് അവരും പറയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖ. 13: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.