1
സഭാപ്രസംഗി 5:2
സമകാലിക മലയാളവിവർത്തനം
സംസാരിക്കുന്നതിൽ തിടുക്കമാകരുത്, ദൈവസന്നിധിയിൽ എന്തെങ്കിലും ഉച്ചരിക്കുന്നതിന് ഹൃദയത്തിൽ തിരക്കുകൂട്ടരുത്. കാരണം ദൈവം സ്വർഗത്തിലും നീ ഭൂമിയിലും ആകുന്നു, അതുകൊണ്ട് നിന്റെ വാക്കുകൾ പരിമിതമായിരിക്കട്ടെ.
താരതമ്യം
സഭാപ്രസംഗി 5:2 പര്യവേക്ഷണം ചെയ്യുക
2
സഭാപ്രസംഗി 5:19
മാത്രവുമല്ല, ദൈവം നൽകിയ ധനസമ്പത്തുക്കൾ ആസ്വദിച്ച് തന്റെ പ്രയത്നത്തിൽ ആനന്ദിക്കാൻ ദൈവം ഒരാൾക്ക് ഇടയാക്കുന്നു—അതും ദൈവത്തിന്റെ ദാനം.
സഭാപ്രസംഗി 5:19 പര്യവേക്ഷണം ചെയ്യുക
3
സഭാപ്രസംഗി 5:10
പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല; സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല. ഇതും അർഥശൂന്യം.
സഭാപ്രസംഗി 5:10 പര്യവേക്ഷണം ചെയ്യുക
4
സഭാപ്രസംഗി 5:1
നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക.
സഭാപ്രസംഗി 5:1 പര്യവേക്ഷണം ചെയ്യുക
5
സഭാപ്രസംഗി 5:4
ദൈവത്തോടു നീ നേരുമ്പോൾ അത് നിവർത്തിക്കാൻ കാലവിളംബം വരുത്തരുത്. ഭോഷനിൽ അവിടത്തേക്ക് പ്രസാദമില്ലല്ലോ; നിന്റെ നേർച്ച നിവർത്തിക്കുക.
സഭാപ്രസംഗി 5:4 പര്യവേക്ഷണം ചെയ്യുക
6
സഭാപ്രസംഗി 5:5
നേർച്ച നേരാതിരിക്കുന്നതാണ്, നേർന്നിട്ട് നിവർത്തിക്കാതിരിക്കുന്നതിലും നല്ലത്.
സഭാപ്രസംഗി 5:5 പര്യവേക്ഷണം ചെയ്യുക
7
സഭാപ്രസംഗി 5:12
വേലക്കാർ ഭക്ഷിക്കുന്നത് അൽപ്പമോ അധികമോ ആയാലും അവരുടെ ഉറക്കം സുഖകരമാണ്, എന്നാൽ, സമ്പന്നരുടെ സമൃദ്ധി അവരുടെ ഉറക്കം കെടുത്തുന്നു.
സഭാപ്രസംഗി 5:12 പര്യവേക്ഷണം ചെയ്യുക
8
സഭാപ്രസംഗി 5:15
അമ്മയുടെ ഗർഭത്തിൽനിന്ന് സകലരും നഗ്നരായി വരുന്നു, സകലരും വരുന്നതുപോലെതന്നെ മടങ്ങിപ്പോകുന്നു. തങ്ങളുടെ അധ്വാനത്തിൽനിന്ന് ഒന്നുംതന്നെ അവരുടെ കൈയിൽ കൊണ്ടുപോകുകയുമില്ല.
സഭാപ്രസംഗി 5:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ