1
സഭാപ്രസംഗി 6:9
സമകാലിക മലയാളവിവർത്തനം
അഭിലാഷത്തിന്റെ അലഞ്ഞുതിരിയലിനെക്കാൾ കണ്ണിനു കാണുന്നതെന്തോ അതു നല്ലത്. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
താരതമ്യം
സഭാപ്രസംഗി 6:9 പര്യവേക്ഷണം ചെയ്യുക
2
സഭാപ്രസംഗി 6:10
നിലനിൽക്കുന്നതിനെല്ലാം മുമ്പേതന്നെ പേരു നൽകപ്പെട്ടിരിക്കുന്നു, മനുഷ്യരാശി എന്തെന്ന് മുമ്പേതന്നെ അറിയപ്പെട്ടുമിരിക്കുന്നു; തന്നെക്കാളും ശക്തരായവരോട് ഒരു മനുഷ്യനും എതിർത്ത് ജയിക്കാൻ കഴിയുകയില്ല.
സഭാപ്രസംഗി 6:10 പര്യവേക്ഷണം ചെയ്യുക
3
സഭാപ്രസംഗി 6:2
ദൈവം ചിലർക്ക് ധനവും സമ്പാദ്യങ്ങളും ബഹുമാനവും നൽകുന്നു; അവർ ആഗ്രഹിക്കുന്നത് അവർക്കു ലഭിക്കാതിരിക്കുന്നതുമില്ല. എന്നാൽ അവ ആസ്വദിക്കുന്നതിനു ദൈവം അവരെ അനുവദിക്കുന്നതുമില്ല, അവർക്കുപകരം അപരിചിതർ അത് ആസ്വദിക്കും. ഇത് അർഥശൂന്യം, കഠിനതിന്മയും ആകുന്നു.
സഭാപ്രസംഗി 6:2 പര്യവേക്ഷണം ചെയ്യുക
4
സഭാപ്രസംഗി 6:7
എല്ലാ മനുഷ്യരുടെയും അധ്വാനം അവരുടെ ഉദരപൂരണത്തിനുവേണ്ടിയാണ്, എന്നിട്ടും അവരുടെ ഭക്ഷണേച്ഛയ്ക്കു തൃപ്തിവരുന്നില്ല.
സഭാപ്രസംഗി 6:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ