1
സഭാപ്രസംഗി 7:9
സമകാലിക മലയാളവിവർത്തനം
തിടുക്കത്തിൽ ദേഷ്യപ്പെടരുത്; ഭോഷരുടെ മടിയിലാണ് കോപം വസിക്കുന്നത്.
താരതമ്യം
സഭാപ്രസംഗി 7:9 പര്യവേക്ഷണം ചെയ്യുക
2
സഭാപ്രസംഗി 7:14
ശുഭകാലത്ത് ആനന്ദിക്കുക; അശുഭകാലം വരുമ്പോൾ ചിന്തിക്കുക: ഒന്നിനെ സൃഷ്ടിച്ചതുപോലെ ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു. അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച് ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല.
സഭാപ്രസംഗി 7:14 പര്യവേക്ഷണം ചെയ്യുക
3
സഭാപ്രസംഗി 7:8
ആരംഭത്തെക്കാൾ അവസാനം നല്ലത്, നിഗളത്തെക്കാൾ സഹനം നല്ലത്.
സഭാപ്രസംഗി 7:8 പര്യവേക്ഷണം ചെയ്യുക
4
സഭാപ്രസംഗി 7:20
ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല.
സഭാപ്രസംഗി 7:20 പര്യവേക്ഷണം ചെയ്യുക
5
സഭാപ്രസംഗി 7:12
ജ്ഞാനം ഒരു അഭയം; പണം ഒരു അഭയമായിരിക്കുന്നതുപോലെതന്നെ, എന്നാൽ ജ്ഞാനം അതിന്റെ ഉടമയെ സംരക്ഷിക്കുന്നു ഇതാണ് ജ്ഞാനത്തിന്റെ സവിശേഷത.
സഭാപ്രസംഗി 7:12 പര്യവേക്ഷണം ചെയ്യുക
6
സഭാപ്രസംഗി 7:1
സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം, മരണദിനത്തെക്കാൾ ജന്മദിനവും.
സഭാപ്രസംഗി 7:1 പര്യവേക്ഷണം ചെയ്യുക
7
സഭാപ്രസംഗി 7:5
ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശകാരം ശ്രദ്ധിക്കുന്നത് നല്ലത്.
സഭാപ്രസംഗി 7:5 പര്യവേക്ഷണം ചെയ്യുക
8
സഭാപ്രസംഗി 7:2
വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്, ഓരോ മനുഷ്യന്റെയും അവസാനം മരണമാണല്ലോ; ജീവിച്ചിരിക്കുന്നവരെല്ലാം ഇതു ഹൃദയത്തിൽ കരുതിക്കൊള്ളണം.
സഭാപ്രസംഗി 7:2 പര്യവേക്ഷണം ചെയ്യുക
9
സഭാപ്രസംഗി 7:4
ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും, ഭോഷരുടെ ഹൃദയം ഉല്ലാസവീട്ടിലും ആകുന്നു.
സഭാപ്രസംഗി 7:4 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ