1
സദൃശവാക്യങ്ങൾ 13:20
സമകാലിക മലയാളവിവർത്തനം
ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും, ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും!
താരതമ്യം
സദൃശവാക്യങ്ങൾ 13:20 പര്യവേക്ഷണം ചെയ്യുക
2
സദൃശവാക്യങ്ങൾ 13:3
തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു, വിടുവായത്തരം പറയുന്നവർ നാശത്തിനു വിധേയരാകുന്നു.
സദൃശവാക്യങ്ങൾ 13:3 പര്യവേക്ഷണം ചെയ്യുക
3
സദൃശവാക്യങ്ങൾ 13:24
വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു, എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്.
സദൃശവാക്യങ്ങൾ 13:24 പര്യവേക്ഷണം ചെയ്യുക
4
സദൃശവാക്യങ്ങൾ 13:12
സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു, എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്.
സദൃശവാക്യങ്ങൾ 13:12 പര്യവേക്ഷണം ചെയ്യുക
5
സദൃശവാക്യങ്ങൾ 13:6
നീതി സത്യസന്ധരെ കാത്തുസൂക്ഷിക്കുന്നു, എന്നാൽ അകൃത്യം പാപിയെ നിലംപരിശാക്കുന്നു.
സദൃശവാക്യങ്ങൾ 13:6 പര്യവേക്ഷണം ചെയ്യുക
6
സദൃശവാക്യങ്ങൾ 13:11
കുടിലതയിലൂടെ ആർജിച്ച സമ്പത്ത് ക്ഷയിച്ചുപോകും, എന്നാൽ കഠിനാധ്വാനത്താൽ നേടുന്നവരുടെ സമ്പത്ത് വർധിച്ചുവരും.
സദൃശവാക്യങ്ങൾ 13:11 പര്യവേക്ഷണം ചെയ്യുക
7
സദൃശവാക്യങ്ങൾ 13:10
എവിടെ അഹന്തയുണ്ടോ അവിടെ കലഹമുണ്ട്, എന്നാൽ ഉപദേശം സ്വീകരിക്കുന്നവരിൽ ജ്ഞാനമുണ്ട്.
സദൃശവാക്യങ്ങൾ 13:10 പര്യവേക്ഷണം ചെയ്യുക
8
സദൃശവാക്യങ്ങൾ 13:22
നല്ല മനുഷ്യർ അവരുടെ കൊച്ചുമക്കൾക്കും പൈതൃകാവകാശം ശേഷിപ്പിക്കും, എന്നാൽ ഒരു പാപിയുടെ സമ്പത്ത് നീതിനിഷ്ഠർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.
സദൃശവാക്യങ്ങൾ 13:22 പര്യവേക്ഷണം ചെയ്യുക
9
സദൃശവാക്യങ്ങൾ 13:1
ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു, എന്നാൽ പരിഹാസി ശാസന ഗൗനിക്കുന്നില്ല.
സദൃശവാക്യങ്ങൾ 13:1 പര്യവേക്ഷണം ചെയ്യുക
10
സദൃശവാക്യങ്ങൾ 13:18
ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവരോ, ബഹുമാനിതരാകും.
സദൃശവാക്യങ്ങൾ 13:18 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ