AMOSA 1
1
1തെക്കോവയിലെ ആട്ടിടയരിൽ ഒരുവനായ ആമോസിന് ഇസ്രായേലിനെക്കുറിച്ചു ലഭിച്ച ദൈവത്തിന്റെ അരുളപ്പാട്: ഉസ്സീയാ യെഹൂദ്യയിലും യോവാശിന്റെ പുത്രനായ യെരോബയാം ഇസ്രായേലിലും വാണിരുന്ന കാലത്തുണ്ടായ ഭൂകമ്പത്തിനു രണ്ടു വർഷം മുമ്പായിരുന്നു ഈ അരുളപ്പാടു ലഭിച്ചത്.
2ആമോസ് പറഞ്ഞു: “സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കും; അവിടുത്തെ ശബ്ദം യെരൂശലേമിൽനിന്നു മുഴങ്ങും; മേച്ചിൽസ്ഥലങ്ങൾ ഉണങ്ങും. കർമ്മേലിന്റെ കൊടുമുടി വാടിക്കരിയും.”
ഇസ്രായേലിന്റെ അയൽക്കാർക്കുള്ള ന്യായവിധി
സിറിയാ
3സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ദമാസ്കസ്നിവാസികളുടെ നിരന്തരപാപങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. ഗിലെയാദ്നിവാസികളെ അവർ ഇരുമ്പു മെതിയന്ത്രം കൊണ്ടെന്നപോലെ പീഡിപ്പിച്ചുവല്ലോ. 4ഹസായേൽവംശത്തെ ഞാൻ നശിപ്പിക്കും. അതുകൊണ്ട് ബെൻ-ഹദദിന്റെ കോട്ടകളെ ഞാൻ ചുട്ടെരിക്കും.” 5“ദമാസ്കസിന്റെ നഗരവാതിലുകൾ ഞാൻ തകർക്കും; ആവെൻതാഴ്വരയിലുള്ളവരെ നശിപ്പിക്കും. ഏദൻഗൃഹത്തിൽ ചെങ്കോലാണ്ടവനെ ഞാൻ ഛേദിച്ചുകളയും, സിറിയാക്കാർ പ്രവാസികളായി കീറിലേക്കു പോകും. ഇതു സർവേശ്വരന്റെ വചനം.
ഫെലിസ്ത്യ
6സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഗസ നിവാസികളുടെ നിരന്തരപാപങ്ങളുടെ പേരിൽ ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. 7അവർ ഒരു ജനതയെ മുഴുവൻ എദോമിന് അടിമപ്പെടുത്തിയതുമൂലം ഗസയിൽ ഞാൻ തീ വർഷിച്ച് അതിന്റെ കോട്ടകൾ ചുട്ടെരിക്കും. 8അസ്തോദ്നിവാസികളെ ഞാൻ നശിപ്പിക്കും. അസ്കലോൻരാജാവിനെ ഉന്മൂലനം ചെയ്യും. എക്രോനെതിരെ ഞാൻ കൈ ഉയർത്തും; ഫെലിസ്ത്യരിൽ ശേഷിച്ചവർ നശിച്ചുപോകും.” ഇതു സർവേശ്വരന്റെ വചനം.
സോർ
9സർവേശ്വരൻ അരുളിച്ചെയ്യുന്നു: “#1:9 സോർ = ഇപ്പോൾ ടൈർ എന്നറിയപ്പെടുന്നു.സോർ നിവാസികളുടെ നിരന്തരപാപങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. സാഹോദര്യത്തിന്റെ ഉടമ്പടി വിസ്മരിച്ച് ഒരു ജനതയെ മുഴുവൻ എദോമിന് അടിമപ്പെടുത്തിയ 10സോരിന്റെ മതിലുകളെ ഞാൻ ഭസ്മീകരിക്കും. ഇതു സർവേശ്വരന്റെ വചനം.”
എദോം
11സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എദോമ്യരുടെ നിരവധി പാപങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവർ സഹോദരന്മാരെ നിഷ്കരുണം വാളോങ്ങി പിന്തുടർന്നു; അവരുടെ കോപം കെട്ടടങ്ങാതെ ജ്വലിച്ചുകൊണ്ടേയിരുന്നു. 12അതുകൊണ്ടു തേമാനിന്മേൽ ഞാൻ അഗ്നി വർഷിക്കും; ബൊസ്രയിലെ കോട്ടകൾ ഭസ്മീകരിക്കും.”
അമ്മോൻ
13സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ നിരന്തരപാപങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. രാജ്യം വിസ്തൃതമാക്കാൻ യുദ്ധം ചെയ്തപ്പോൾ അവർ ഗിലെയാദിലെ ഗർഭിണികളെപ്പോലും പിളർന്നുകളഞ്ഞു. 14അതുകൊണ്ട് രബ്ബാനഗരത്തിന്റെ കോട്ടകൾക്കു ഞാൻ തീ കൊളുത്തും; യുദ്ധകോലാഹലത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഉഗ്രതയോടെ അവ കത്തിയെരിയും. 15അവരുടെ രാജാവ് തന്റെ പ്രഭുക്കന്മാരോടൊത്ത് പ്രവാസത്തിലേക്കു പോകുന്നു. ഇതു സർവേശ്വരന്റെ വചനം.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
AMOSA 1: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: